Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightനി​ർ​ദേ​ശ​വു​മാ​യി...

നി​ർ​ദേ​ശ​വു​മാ​യി കർണാടക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ; ശ​രീ​ര​ഭാ​ര​ത്തി​ന്റെ 15 ശ​ത​മാ​ന​ത്തി​ൽ കൂ​ട​രു​ത് സ്കൂ​ൾ ബാ​ഗ്

text_fields
bookmark_border
നി​ർ​ദേ​ശ​വു​മാ​യി കർണാടക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ; ശ​രീ​ര​ഭാ​ര​ത്തി​ന്റെ 15 ശ​ത​മാ​ന​ത്തി​ൽ കൂ​ട​രു​ത് സ്കൂ​ൾ ബാ​ഗ്
cancel

ബം​ഗ​ളൂ​രു: വി​ദ്യാ​ർ​ഥി​ക​ളു​ടെ ബാ​ഗി​ന്റെ ഭാ​രം സം​ബ​ന്ധി​ച്ച സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് പു​തി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ഈ ​അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ക്ലാ​സു​ക​ൾ തു​ട​ങ്ങി 15 ദി​വ​സ​മാ​യ​പ്പോ​ഴാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കു​ല​ർ അ​യ​ച്ചി​രി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​യു​ടെ ശ​രീ​ര ഭാ​ര​ത്തി​ന്റെ 15 ശ​ത​മാ​ന​ത്തി​ൽ അ​ധി​ക​മാ​ക​രു​ത് സ്കൂ​ൾ ബാ​ഗി​ന്റെ ഭാ​രം. എ​ല്ലാ സ്കൂ​ളി​ലും ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ‘ബാ​ഗി​ല്ലാ​ദി​വ​സം’ ആ​ച​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു. ഇ​ത് ശ​നി​യാ​ഴ്ച​യാ​കു​ന്ന​താ​ണ് ന​ല്ല​ത്. സ്കൂ​ൾ ബാ​ഗി​ന്റെ ഭാ​രം വി​ദ്യാ​ർ​ഥി​യു​ടെ ആ​രോ​ഗ്യ​ത്തെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന കാ​ര്യ​ത്തി​ൽ പ​ഠ​നം ന​ട​ത്താ​നാ​യി സ​ർ​ക്കാ​ർ ഡോ. ​വി.​പി. നി​ര​ഞ്ജ​നാ​രാ​ധ്യ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. 2018-19 ലാ​ണ് ക​മ്മി​റ്റി പ​ഠ​ന​റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്.

ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ്കൂ​ളു​ക​ൾ​ക്ക് സ​ർ​ക്കു​ല​ർ അ​യ​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കു​ല​റി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് േബ്ലാ​ക്ക് ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ൾ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ താ​ങ്ങാ​നാ​കാ​ത്ത ബാ​ഗു​ക​ളും പു​റ​ത്തേ​റ്റി പോ​കു​ന്ന​ത് സം​സ്ഥാ​ന​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ലെ സ്ഥി​രം കാ​ഴ്ച​യാ​ണ്. ഇ​ത്ത​ര​ത്തി​ൽ ചെ​റി​യ കു​ട്ടി​ക​ൾ വ​ലി​യ ഭാ​രം വ​ഹി​ക്കു​ന്ന​ത് അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ന​ടു​വേ​ദ​ന​യ​ട​ക്ക​മു​ള്ള​വ ചെ​റു​പ്രാ​യ​ത്തി​ൽ വ​രാ​ൻ ഇ​തി​ട​യാ​ക്കു​ന്നു​ണ്ട്. പ​ല ഘ​ട്ട​ത്തി​ലും സ്കൂ​ൾ ബാ​ഗു​ക​ളു​ടെ ഭാ​രം സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​ർ നി​ർ​ദേ​ശം ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും പാ​ലി​ക്ക​പ്പെ​ടാ​റി​ല്ല.

സ്വ​കാ​ര്യ സ്കൂ​ളു​ക​ൾ രാ​വി​ലെ എ​ട്ടി​ന്​ മു​മ്പ്​ ക്ലാ​സു​ക​ൾ തു​ട​ങ്ങ​രു​തെ​ന്ന്​ അ​ടു​ത്തി​ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് സ​ർ​ക്കു​ല​ർ ന​ൽ​കി​യി​രു​ന്നു. ചി​ല സ്കൂ​ളു​ക​ൾ രാ​വി​ലെ ഏ​ഴി​ന്​ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്നു​ണ്ട്. ഇ​തു​മൂ​ലം കു​ട്ടി​ക​ൾ​ക്ക്​ മ​തി​യാ​യ ഉ​റ​ക്കം കി​ട്ടു​ന്നി​ല്ല. ഇ​ത്​ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. എ​ല്ലാ സ്കൂ​ളു​ക​ളി​ലും അ​ഞ്ച​ര​മ​ണി​ക്കൂ​ർ നി​ർ​ബ​ന്ധ​മാ​യും ക്ലാ​സു​ക​ൾ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ച്​ ഇ​ക്കാ​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യും വേ​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
Next Story