മെഡഹള്ളിയിൽ തർബിയ അക്കാദമി ഉദ്ഘാടനം ചെയ്തു
text_fieldsഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു ഹൊസ്കോട്ട ഏരിയ കമ്മിറ്റിയുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയായ ‘തർബിയ അക്കാഡമി’ വൈസ് പ്രസിഡന്റ് ഹനീഫ് കെ.ആർ പുരം ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ഹൊസ്കോട്ട ഏരിയ കമ്മിറ്റിയുടെ പുതിയ വിദ്യാഭ്യാസ പദ്ധതിയായ ‘തർബിയ അക്കാദമി’ ആരംഭിച്ചു. മെഡഹള്ളി നിയോം അക്കാദമിയിൽ നടന്ന ചടങ്ങിൽ ഓൾ ഇന്ത്യ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഹനീഫ് കെ.ആർ. പുരം ഉദ്ഘാടനം നിർവഹിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുല്ല മാവള്ളി അധ്യക്ഷത വഹിച്ചു. നിയാസ് ഗസ്സാലി ആമുഖപ്രഭാഷണം നടത്തി. ‘മദ്റസ വിദ്യാഭ്യാസത്തിന്റെ അനിവാര്യത’ എന്ന വിഷയത്തിൽ അയ്യൂബ് ഹസനി മുഖ്യപ്രഭാഷണം നടത്തി.
തർബിയ അക്കാദമിയുടെ ആദ്യ ക്ലാസ് ഉദ്ഘാടനവും വിദ്യാര്‍ഥികൾക്കായുള്ള പ്രത്യേക സെഷനും യൂസുഫ് ഫൈസി നിർവഹിച്ചു. അർഷാദ് ഗ്രാൻഡ്, റഹീം ബിഗ് ഡേ, നിയോം അക്കാദമി ഡയറക്ടർ ഇല്ല്യാസ് പാഷ എന്നിവർ സംസാരിച്ചു. ദിൽഷാദ് ഡ്രീം മാർട്ട്, സയ്യിദ് മസ്താൻ, അയ്യൂബ്, അനീസ് ടി.എം.സി, ഫൈസൽ കെ.ആർ പുരം, റഊഫ് ഹസനി, സമദ് വാഫി, ബിഷർ ഹുദവി, നജ്മൽ ഹുദവി, സൈനുൽ ആബിദ് ഹുദവി, സുബൈർ ഹുദവി, ജാസിം ഹുദവി, അസ്ലം ഹുദവി, റാഷിഖ് ഹുദവി തുടങ്ങിയവർ പങ്കെടുത്തു. മുഷറഫ് അലി ഗസ്സാലി സ്വാഗതവും അബൂബക്കർ ഹുദവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

