കർണാടക മുഖ്യമന്ത്രിക്ക് എദ്ദേളു കർണാടകയുടെ സ്വീകരണം ഇന്ന്
text_fieldsബംഗളൂരു: ബി.ജെ.പിയുടെ ഫാഷിസ്റ്റ് ഭരണത്തിനെതിരെ തെരഞ്ഞെടുപ്പിൽ പ്രചാരണം നയിച്ച സിവിൽ സൊസൈറ്റി ഗ്രൂപ്പായ എദ്ദേളു കർണാടക (ഉണരൂ കർണാടക)യുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കോൺഗ്രസ് നേതാക്കൾക്കും സ്വീകരണം നൽകും.
വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ബംഗളൂരു സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ജനാഭിലാഷങ്ങളുടെ പട്ടികയും കോൺഗ്രസ് നേതാക്കൾക്ക് കൈമാറും. മാണ്ഡ്യ മേലുകോട്ടെയിൽനിന്ന് കർണാടക സർവോദയ പാർട്ടി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട ദർശൻ പുട്ടണ്ണയ്യയെയും സ്വീകരണ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
എദ്ദേളു കർണാടകക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവർത്തിച്ച സന്നദ്ധ വളന്റിയർമാരുടെ ഒത്തുകൂടൽ വേദികൂടിയായിരിക്കും കൺവെൻഷനെന്ന് സംഘാടകർ അറിയിച്ചു.