ഇ.ഡി റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതം: മന്ത്രി സതീഷ് ജാർക്കിഹോളി
text_fieldsസതീഷ് ജാർക്കിഹോളി
ബംഗളൂരു: എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി. ആവശ്യപ്പെട്ട രേഖകൾ ഒരു നോട്ടീസ് അയച്ചാല്‍ താന്‍ സമര്‍പ്പിക്കുമായിരുന്നുവെന്നും റെയ്ഡിന്റെ ആവശ്യകത ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇ.ഡിയുടെ നടപടി സംശയം ജനിപ്പിക്കുന്നുണ്ട്. ഇ.ഡി ഉദ്യോഗസ്ഥർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്നും ഉത്തരം അറിയാത്ത ചോദ്യങ്ങൾക്ക് സമയം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് പ്രത്യേകിച്ച് ആഫ്രിക്കൻ രാജ്യങ്ങളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന ഇ.ഡിയുടെ വാദം മന്ത്രി തള്ളി. പരിശോധനയിൽ തന്റെ വസതിയിൽ നിന്ന് രണ്ട് കോടിയോളം രൂപ ഇ.ഡി കണ്ടെത്തിയതായി ജാർക്കിഹോളി സ്ഥിരീകരിച്ചു. പണം കുടുംബത്തിന്റെതാണെന്നും അത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗസ്ഥർ ചില രേഖകളും കൈവശപ്പെടുത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പി.എം.എൽ.എ) വ്യവസ്ഥകൾ പ്രകാരമാണ് റെയ്ഡുകൾ നടത്തിയത്. കോൺഗ്രസ് നേതാക്കളെ കേന്ദ്ര അന്വേഷണ ഏജൻസികൾ ലക്ഷ്യമിടുന്നുണ്ടെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അവസാനമായിരിക്കും കോണ്‍ഗ്രസിനെ ഉന്നമിടുകയെന്ന് പ്രതീക്ഷിച്ചുവെന്നും ഇത്ര പെട്ടെന്ന് തനിക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.c
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

