സ്വർണക്കടത്ത് കേസ്; നടി രന്യ റാവുവിന്റെ കോടികളുടെ സ്വത്ത് കണ്ടുകെട്ടി
text_fieldsനടി രന്യ റാവു
ബംഗളൂരു: പ്രമാദമായ ബംഗളൂരു സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി നടിയും മോഡലുമായ രന്യ റാവുവിന്റെ 34.12 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ബംഗളൂരു വിക്ടോറിയ ലേഔട്ടിലെ വീട്, അർക്കാവതി ലേഔട്ടിലെ റെസിഡൻഷ്യൽ പ്ലോട്ട്, തുമകൂരുവിലെ വ്യവസായ ഭൂമി, ആനേക്കലിലെ കൃഷിഭൂമി തുടങ്ങിയവയാണ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ നിയമപ്രകാരം (പി.എം.എൽ.എ) രജിസ്റ്റർ ചെയ്ത കേസിൽ കണ്ടുകെട്ടിയത്.
സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ), സി.ബി.ഐ എന്നിവ കേസെടുത്തതിന് പിന്നാലെയാണ് ഇ.ഡിയും അന്വേഷണത്തിൽ ചേർന്നത്. കഴിഞ്ഞ മാർച്ച് മൂന്നിന് ദുബൈയിൽനിന്ന് എത്തിയ ഹർഷ വർധിനി രന്യ എന്ന രന്യ റാവു ബംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് പിടിയിലായത്.
രഹസ്യ വിവരത്തെത്തുടർന്ന് ഡി.ആർ.ഐ വിഭാഗം നടത്തിയ പരിശോധനയിൽ 12.56 കോടി വിലവരുന്ന 14.2 കിലോ സ്വർണം പിടിച്ചെടുത്തിരുന്നു. പിന്നീട് ഇവരുടെ വസതിയിൽ നടത്തിയ റെയ്ഡിൽ കൂടുതൽ സ്വർണവും പണവും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

