ഇ.സി.എ ഓണാഘോഷത്തിന് തിരികൊളുത്തി ശ്രീകുമാരൻ തമ്പി
text_fieldsഇ.സി.എ ഓണാഘോഷം ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന് (ഇ.സി.എ) ഓണാഘോഷത്തിന് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി തിരികൊളുത്തി. ശനിയാഴ്ച വൈകീട്ട് ഇന്ദിര നഗറിലെ ഇ.സി.എ ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നടി മേഘ്ന രാജ് വിശിഷ്ടാതിഥിയായി. ഇ.സി.എ. പ്രസിഡന്റ് സഞ്ജയ് അലക്സ്, സെക്രട്ടറി സോബിന്‍ സോമന്, വൈസ് പ്രസിഡന്റ് വി.പി.എന്‍. തിലകന്, ജോയന്റ് സെക്രട്ടറി ടോണി അഗസ്റ്റിന്, ട്രഷറർ മനോജ് വര്‍ഗീസ്, ഡോ. ടെസി ടോം എന്നിവര്‍ സംസാരിച്ചു. ശ്രീകുമാരന്‍ തമ്പിക്ക് ഇ.സി.എ ഓണററി അംഗത്വം നല്കി ആദരിച്ചു. തുടർന്ന് അംഗങ്ങളുടെ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി.
ഞായറാഴ്ച ഓണസദ്യ, പൂക്കള മത്സരം, ഓട്ടൻതുള്ളൽ, പഞ്ചവാദ്യം, സോപാനസംഗീതം എന്നിവയുണ്ടാകും. വൈകീട്ട് 6.30ന് ശ്വേത മോഹനും വിധു പ്രതാപും അവതരിപ്പിക്കുന്ന ഗാനമേളയോടെ ആഘോഷത്തിന് സമാപനമാവും.

