ഇന്ന് ഉയിർത്തെഴുന്നേൽപിന്റെ ഈസ്റ്റർ
text_fields1)മംഗളൂരു നഗരത്തിൽ നടത്തിയ കുരിശിന്റെ വഴി ഘോഷയാത്ര 2) ദുഃഖവെള്ളി ദിനത്തിൽ ബംഗളൂരു സെന്റ് തെരേസാസ് ചർച്ചിൽ നടന്ന കുരിശിന്റെ വഴി ചടങ്ങിൽനിന്ന് 3) ബംഗളൂരു സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ചിൽ ദുഃഖവെള്ളി ദിനത്തിൽ പ്രാർഥന ചടങ്ങുകൾക്കായി ഒത്തുചേർന്ന
വിശ്വാസികൾ
ബംഗളൂരു: യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ സ്മരണയിൽ ക്രൈസ്തവവിശ്വാസികൾക്ക് ഇന്ന് ഈസ്റ്റർ ആഘോഷം. വിവിധ ഇടവകകളിലെ ചർച്ചുകളിൽ ഈസ്റ്റർ ദിനത്തിൽ പ്രത്യേക പ്രാർഥനകൾ നടക്കും. പെസഹ ദിനത്തിൽ കാൽ കഴുകൽ ശുശ്രൂഷയും ദുഃഖവെള്ളി ദിനത്തിൽ കുരിശിന്റെ വഴിയും നടന്നു.
പരമ്പരാഗത കുരിശിന്റെ വഴിയിൽ പങ്കെടുത്ത വിശ്വാസികൾ ആത്മീയ ധ്യാനത്തോടെ ദുഃഖവെള്ളി ആചരിച്ചു. യേശുക്രിസ്തുവിന്റെ പീഡാനുഭവവും കാൽവരിയിലേക്കുള്ള അന്ത്യയാത്രയും അനുസ്മരിക്കാൻ ബംഗളൂരു, മൈസൂരു, മംഗളൂരു നഗരങ്ങളിലെ വിവിധ ഇടവകകളിൽ ആരാധകർ ഒത്തുകൂടി. ക്രിസ്തുവിനെ കുരിശേറ്റിയതിന്റെ ഓർമയുണർത്തി കുരിശിന്റെ വഴികൾ പ്രാർഥനാപൂർവം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

