ഇ.സി.എ ഓണാഘോഷത്തിന് കൊടിയേറി
text_fieldsഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സുവർണ ജൂബിലി ആഘോഷങ്ങളുടെ കൊടിയേറ്റ് ചടങ്ങിൽനിന്ന്
ബംഗളൂരു: ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ ഓണാഘോഷത്തിന് കൊടിയേറി. ഇന്ദിര നഗറിലെ ഇ.സി.എ ഓഫിസ് പരിസരത്തു നടന്ന ചടങ്ങിൽ സുവർണ ജൂബിലി ആഘോഷങ്ങളുടെ കൊടിയേറ്റം ബംഗളൂരു സെൻട്രൽ എം.പി പി.സി. മോഹൻ നിർവഹിച്ചു.
തുടർന്ന് തിരുവിഴ വിജു എസ്. ആനന്ദ്, വൈക്കം സുമോദ് എന്നിവരുടെ സംഗീത പരിപാടി അരങ്ങേറി. ഒറ്റപ്പാലം ഹരി, വെണ്ണിമല അനു, തുറവൂർ കമ്മത്ത് ബ്രദേഴ്സും സംഘവും എന്നിവരുടെ പഞ്ചവാദ്യവും നടന്നു.
മെഗാ ഓണാഘോഷങ്ങൾ സെപ്റ്റംബർ 21, 22 തീയതികളിൽ നടക്കും. 21ന് ആഘോഷ പരിപാടികൾ ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. നടിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി വിശിഷ്ടാതിഥിയാവും. അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. 22ന് രാവിലെ പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിക്കും. ഓണസദ്യ, ഓട്ടന്തുള്ളൽ, നൃത്തപരിപാടികൾ എന്നിവയുണ്ടാകും. വൈകീട്ട് എം.ജി. ശ്രീകുമാറും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി അരങ്ങേറും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

