പൊതുവിതരണ സംവിധാനത്തിന് ഇ-പോസ് സംവിധാനം ഉടൻ
text_fieldsബംഗളൂരു: സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിന് (പി.ഡി.എസ്) ആപ് അധിഷ്ഠിത നിയന്ത്രണ പദ്ധതി ഉടന്‍ നടപ്പാക്കും. സംവിധാനം നിലവിൽ വന്നുകഴിഞ്ഞാൽ ഇലക്ട്രോണിക് പോയന്റ് ഓഫ് സെയിൽ (ഇ-പോസ്) മെഷീൻ വഴി ഗുണഭോക്താവിന്റെ ആധാർ വിവരങ്ങൾ പരിശോധിക്കുകയും ഭക്ഷ്യധാന്യങ്ങളുടെ തൂക്കം രേഖപ്പെടുത്തുകയും ചെയ്യും. ഇത് മൊബൈൽ ആപ്ലിക്കേഷന്‍ വഴി സർക്കാർ ഡേറ്റ ബേസുമായി ബന്ധിപ്പിക്കും. വിൽപന, പണമടക്കല്‍, തൂക്കം, ഡിജിറ്റൽ പേമെന്റുകള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് ചില്ലറ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, ഫീൽഡ് ഓപറേറ്റർമാർ എന്നിവർക്ക് ഉപകരണം സഹായകമാകും.
ഉപഭോക്താക്കള്‍ക്ക് അർഹതയുള്ള റേഷൻ കൃത്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഇ.പി.ഒ.എസ് മെഷീൻ ഇലക്ട്രോണിക് വേയിങ് മെഷീനുമായി ബന്ധിപ്പിക്കും. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരം സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ബംഗളൂരു ഈസ്റ്റിലെയും നോര്‍ത്തിലെയും 290 റേഷന്‍ കടകളില്‍ പൈലറ്റ് പദ്ധതി ഉടന്‍ ആരംഭിക്കും. വിജയിച്ചാല്‍ സംസ്ഥാനത്തെ എല്ലാ പൊതുവിതരണ സംവിധാനങ്ങളിലേക്കും വ്യാപിപ്പിക്കും.
പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം നടപ്പാക്കുന്നതിന് ടെൻഡറുകൾ ക്ഷണിച്ചു. ഭക്ഷ്യധാന്യങ്ങൾ കൊണ്ടുപോകുന്ന ട്രക്കുകൾക്കുള്ള ജി.പി.എസ് ട്രാക്കിങ് സംവിധാനം, കമാൻഡ് സെന്റർ തുടങ്ങി നിരവധി സംരംഭങ്ങളും സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. കേരളത്തില്‍ ആധാര്‍ അധിഷ്ഠിത ഇ-പോസ് പദ്ധതി ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നടപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

