ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത 15.75 ശതമാനം വർധിപ്പിച്ചു
text_fieldsബംഗളൂരു: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 14.25 ശതമാനത്തില്‍ നിന്നും 15.75 ശതമാനമായി വര്‍ധിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് ധനകാര്യ വകുപ്പ് പുറപ്പെടുവിച്ചു.2026 ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിലാണ് വര്‍ധന. ബോർഡുകളിലും കോർപറേഷനുകളിലും സേവനമനുഷ്ഠിക്കുന്നവർ, പെൻഷൻകാർ, ക്ഷേമ പെൻഷൻകാർ എന്നിവരുൾപ്പെടെ എല്ലാ സർക്കാർ ജീവനക്കാർക്കും ഡി.എ വർധനവ് ബാധകമാണ്.
മെയ് മാസത്തെ ശമ്പളത്തോടൊപ്പം ഡി.എ വർധനവ് വിതരണം ചെയ്യുമെന്ന് ഉത്തരവിൽ പറയുന്നു. 5.25 ലക്ഷം സർക്കാർ ജീവനക്കാർക്കും, വിവിധ ബോർഡുകളിലെയും കോർപറേഷനുകളിലെയും മൂന്ന് ലക്ഷം ജീവനക്കാർക്കും, 4.5 ലക്ഷം പെൻഷൻകാർക്കും ഡി.എ വർധനവ് സഹായകമാകുമെന്ന് കർണാടക സംസ്ഥാന ഗവൺമെന്‍റ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡന്‍റ് സി.എസ്. ഷഡക്ഷരി പറഞ്ഞു. യു.ജി.സി, എ.ഐ.സി.ടി.ഇ, ഐ.സി.എ.ആർ എന്നിവയുടെ ശമ്പള പട്ടികയിലുള്ളവർക്കും ദേശീയ ജുഡീഷ്യൽ ശമ്പള കമീഷന്‍റെ കീഴിലുള്ള ജുഡീഷ്യൽ ഉദ്യോഗസ്ഥർക്കും ക്ഷാമബത്ത സംബന്ധിച്ച പ്രത്യേക ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

