ദസറ: പ്രത്യേക ട്രെയിൻ സർവിസ്
text_fieldsബംഗളൂരു: ദസറ ആഘോഷത്തോടനുബന്ധിച്ച് ഈ മാസം 11ന് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. യശ്വന്ത്പുര-കാർവാർ സ്പെഷൽ എക്സ്പ്രസ് (06569) 11ന് പുലർച്ച 12.30ന് യശ്വന്തപുരയിൽനിന്ന് പുറപ്പെടുന്ന വണ്ടി വൈകീട്ട് 4.15-ന് കാർവാറിലെത്തും.
കാർവാർ-മൈസൂരു സ്പെഷൽ എക്സ്പ്രസ് (06570) 11ന് രാത്രി 11.30ന് കാർവാറിൽനിന്ന് പുറപ്പെടുന്ന വണ്ടി പിറ്റേദിവസം വൈകീട്ട് 4.40ന് മൈസൂരുവിലെത്തും. കുനിഗൽ, ചന്നരായപട്ടണ, ഹാസൻ, സകലേശ്പുർ, സുബ്രമണ്യ റോഡ്, സൂറത്കൽ, ഉഡുപ്പി, കുന്ദാപുര, ഭട്കൽ, മുരുഡേശ്വർ, കുംത, ഗോകർണ റോഡ്, അംഗോല സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

