Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightദ​സ​റ ഗ​ജ​വീ​ര​ൻ...

ദ​സ​റ ഗ​ജ​വീ​ര​ൻ അ​ർ​ജു​ന​ക്ക് വെ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് വെ​റ്റ​റി​നേ​റി​യ​ൻ

text_fields
bookmark_border
ദ​സ​റ ഗ​ജ​വീ​ര​ൻ അ​ർ​ജു​ന​ക്ക്  വെ​ടി​യേ​റ്റി​ട്ടി​ല്ലെ​ന്ന് വെ​റ്റ​റി​നേ​റി​യ​ൻ
cancel

ബം​ഗ​ളൂ​രു: മൈ​സൂ​റു ദ​സ​റ​യു​ടെ ആ​ക​ർ​ഷ​ണ​മാ​യ ജം​ബോ സ​വാ​രി നാ​യ​ക​നാ​യ ഗ​ജ​വീ​ര​ൻ അ​ർ​ജു​ന​യു​ടെ മ​ര​ണം വെ​ടി​യേ​റ്റ​ല്ലെ​ന്ന് നാ​ഗ​ർ​ഹോ​ളെ ടൈ​ഗ​ർ റി​സ​ർ​വ് ​വെ​റ്റ​റി​നേ​റി​യ​ൻ ഡോ. ​എ​ച്ച്. ര​മേ​ശ. വ​ന​പാ​ല​ക​രി​ൽ​നി​ന്ന് അ​ബ​ദ്ധ​ത്തി​ൽ വെ​ടി​യേ​റ്റ​ത് പ്ര​ശാ​ന്ത എ​ന്ന മ​റ്റൊ​രാ​ന​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. വ​ന​പാ​ല​ക​രു​ടെ വെ​ടി​യേ​റ്റാ​ണ് അ​ർ​ജു​ന ചെ​രി​ഞ്ഞ​തെ​ന്ന് മു​ഖ്യ​പാ​പ്പാ​ൻ വി​നു ആ​രോ​പ​ണ​മു​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഓ​പ​റേ​ഷ​ന് ​നേ​തൃ​ത്വം ന​ൽ​കി​യ വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ ​പ്ര​തി​ക​ര​ണം. ​ഓ​പ​റേ​ഷ​ൻ സം​ഘ​ത്തി​ന്റെ കൈ​യി​ൽ ​വെ​ടി​ത്തി​ര​ക​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സ്റ്റീ​ൽ ബാ​ളു​ക​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ ​മാ​സം നാ​ലി​ന് ഹാ​സ​ൻ ജി​ല്ല​യി​ലെ യ​സ് ലൂ​ർ റേ​ഞ്ച് വ​ന​ത്തി​ൽ ദ​ബ്ബ​ള്ളി​ഘ​ട്ടെ​യി​ൽ കാ​ട്ടാ​ന​യെ തു​ര​ത്താ​നു​ള്ള ഓ​പ​റേ​ഷ​നി​ടെ ഇ​ട​ത്തേ കാ​ലി​ൽ മ​ര​ക്കു​റ്റി ത​റ​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കാ​ട്ടാ​ന​യു​ടെ വ​ന്യ​മാ​യ തി​രി​ച്ചാ​ക്ര​മ​ണ​ത്തി​ൽ അ​ർ​ജു​ന്റെ ജീ​വ​ൻ പൊ​ലി​ഞ്ഞ​താ​യാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, കാ​ട്ടാ​ന​ക​ളെ മെ​രു​ക്കാ​നു​ള്ള യ​ജ്ഞ​ത്തി​ൽ ഏ​ർ​പ്പെ​ട്ട അ​ർ​ജു​നും എ​തി​രാ​ളി​യും ത​മ്മി​ൽ ക​ടു​ത്ത ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​പ്പോ​ൾ പി​ന്തി​രി​പ്പി​ക്കാ​ൻ ആ​കാ​ശ​ത്തേ​ക്കും തു​ട​ർ​ന്ന് കാ​ട്ടാ​ന​ക്ക് നേ​രെ​യും ഉ​തി​ർ​ത്ത വെ​ടി​യു​ണ്ട ഉ​ന്നം തെ​റ്റി അ​ർ​ജു​ന്റെ കാ​ലി​ൽ ത​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പാ​പ്പാ​നാ​യ വി​നു ആ​രോ​പി​ക്കു​ന്നു. കൂ​റ്റ​ൻ മ​ര​ക്കു​റ്റി തു​ള​ച്ചു​ക​യ​റി ന​ഖം ഇ​ള​കി​യ വേ​ദ​ന സ​ഹി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വെ​ടി​യേ​ൽ​ക്കു​ക​കൂ​ടി ചെ​യ്ത​തോ​ടെ കു​ഴ​ഞ്ഞു​വീ​ണ അ​ർ​ജു​നെ കാ​ട്ടാ​ന അ​ക്ര​മി​ച്ച് കൊ​ന്ന​താ​ണെ​ന്ന് പാ​പ്പാ​ൻ പ​റ​ഞ്ഞു.

പാ​പ്പാ​ന്റെ ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന് ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ര​വി​ശ​ങ്ക​ർ അ​വ​കാ​ശ​പ്പെ​ട്ടു. വെ​റ്റ​റി​ന​റി ഡോ​ക്ട​ർ സം​ഘം ന​ട​ത്തി​യ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പ​രി​ശോ​ധ​ന​യി​ലൂ​ടെ​യേ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​വൂ. മ​ര​ക്കു​റ്റി ക​യ​റി കാ​ലി​ൽ അ​പ​ക​ടം സം​ഭ​വി​ച്ചി​രു​ന്ന​താ​യി ഡെ​പ്യൂ​ട്ടി ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ മോ​ഹ​ൻ കു​മാ​റും സ​മ്മ​തി​ച്ചു. മൈ​സൂ​രു ദ​സ​റ ജം​ബോ സ​വാ​രി എ​ട്ട് ത​വ​ണ 750 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള അം​ബാ​രി വ​ഹി​ച്ച് ന​യി​ച്ച ഖ്യാ​തി​യു​ള്ള അ​ർ​ജു​ന് 64 വ​യ​സ്സാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dussehra Gajaveeran Arjun
News Summary - Dussehra Gajaveeran Arjun
Next Story