ദസറ ആഘോഷത്തിന് ഇന്ന് തുടക്കം
text_fieldsമൈസൂരുവിൽ ഞായറാഴ്ച ആരംഭിക്കുന്ന ദസറ ആഘോഷ ഭാഗമായുള്ള പുഷ്പ പ്രദർശനത്തിന് ഒരുക്കം അന്തിമഘട്ടത്തിൽ
ബംഗളൂരു: ചരിത്രപ്രസിദ്ധമായ ദസറ (നവരാത്രി) ആഘോഷത്തിന്റെ 414ാം പതിപ്പിന് കർണാടകയുടെ സാംസ്കാരിക തലസ്ഥാനമായ മൈസൂരുവിൽ ഞായറാഴ്ച തുടക്കമാവും. 10 ദിവസം നീളുന്ന ആഘോഷത്തിന് ചാമുണ്ഡി ഹിൽസിലാണ് തുടക്കമാവുക. മുഹൂർത്തകാലമായ 10.15നും 10.36നും ഇടയിൽ ചാമുണ്ഡി ക്ഷേത്ര നടയിൽ വെള്ളിരഥത്തിൽ പുഷ്പങ്ങളർപ്പിച്ച് സിനിമ സംഗീത സംവിധായകൻ ഹംസലേഖ ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, പ്രൾഹാദ് ജോഷി, രാജീവ് ചന്ദ്രശേഖർ, ശോഭ കരന്ദ്ലാജെ, എ. നാരായണ സ്വാമി, ഭഗവന്ദ് ഖുബ തുടങ്ങിയവർ പങ്കെടുക്കും. ചാമുണ്ഡി ക്ഷേത്ര പരിസരത്തൊരുക്കിയ പടുകൂറ്റൻ സ്റ്റേജിലാണ് ഉദ്ഘാടന പരിപാടികൾ അരങ്ങേറുക.
ചാമുണ്ഡി ദേവിയുടെ പ്രതിഷ്ഠയും വഹിച്ചുള്ള ജംബോ സവാരിയാണ് ദസറ ആഘോഷ ചടങ്ങിലെ പ്രത്യേകതകളിലൊന്ന്. മൈസൂരുവിലും പരിസരത്തുമായി തിങ്കളാഴ്ച വ്യോമാഭ്യാസ പ്രകടനവും അരങ്ങേറും. ദസറ മൈതാനത്ത് വിവിധ പ്രദർശനങ്ങളും നടക്കും. ആഘോഷ ഭാഗമായി മൈസൂരു നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം ദീപാലംകൃതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

