ദസറ ആഘോഷം രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും
text_fieldsബംഗളൂരു: ഈ വർഷത്തെ ദസറ ആഘോഷങ്ങൾ രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്യും. തങ്ങളുടെ ക്ഷണം രാഷ്ട്രപതി സ്വീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. മൈസൂരു ചാമുണ്ഡി ഹിൽസിൽ സെപ്റ്റംബർ 26 നാണ് ദസറ ആഘോഷത്തിന് ഔദ്യോഗിക തുടക്കമാവുക. അടുത്തകാലത്ത് ആദ്യമായാണ് ദസറ ആഘോഷത്തിന് രാഷ്ട്രപതിയെത്തുന്നത്. ദസറ ആഘോഷങ്ങൾക്കായി മൈസൂരു നഗരത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇത്തവണ കോവിഡ് നിയന്ത്രണങ്ങളില്ലാതെ പൂർണമായ തോതിലാണ് ദസറ ആഘോഷം സംഘടിപ്പിക്കുന്നത്. ദസറ ആഘോഷത്തിൽ പങ്കെടുക്കാനുള്ള 14 ആനകളും മൈസൂരുവിലെത്തിയിരുന്നു. ആദ്യ സംഘത്തിൽ ഒമ്പത് ആനകളും കഴിഞ്ഞദിവസം എത്തിച്ചേർന്ന രണ്ടാം സംഘത്തിൽ അഞ്ച് ആനകളുമാണുള്ളത്. ഇവക്ക് വിജയദശമി ദിനത്തിൽ നടക്കുന്ന ജംബോ സവാരിക്കായുള്ള പരിശീലനം നടന്നുവരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

