Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകന്നടിഗര്‍ക്ക്...

കന്നടിഗര്‍ക്ക് താങ്ങായി ദുബൈ കന്നഡ സംഘം

text_fields
bookmark_border
കന്നടിഗര്‍ക്ക് താങ്ങായി ദുബൈ കന്നഡ സംഘം
cancel
camera_alt

കർണാടകയിൽ നിന്നുള്ള സംഘം ആരോഗ്യ പരിശോധന നടത്തുന്നു

ബംഗളൂരു: യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളെത്തുടർന്ന് നൂറിലധികം കന്നഡിഗര്‍ ദുബൈ, അബുദാബി, ബഹ്‌റൈൻ എന്നിവിടങ്ങളിൽ കുടുങ്ങില പശ്ചാത്തലത്തില്‍ സഹായ ഹസ്തവുമായി ദുബൈ കന്നഡ സംഘം. ദുബായിൽ അകപ്പെട്ടവരില്‍ ബല്ലാരി സിറ്റി കോൺഗ്രസ് എം.എൽ.എ നര ഭരത് റെഡ്ഡിയും അദ്ദേഹത്തിന്‍റെ അഞ്ച് കുടുംബാംഗങ്ങളുമുൾപ്പെടെ ബല്ലാരിയിൽ നിന്നുള്ള 32 പേരും ദുബൈലേക്ക് പാക്കേജ് ടൂറിൽ പോയ യാൽപി പമ്പാനഗൗഡയിലെ 15 ഓളം അംഗങ്ങളും ഉള്‍പ്പെടുന്നു.

ഇവര്‍ ഫെബ്രുവരി 23നാണ് പോയത്. ഫെബ്രുവരി 28ന് ഷാർജ വഴി മടങ്ങേണ്ടതായിരുന്നു. സംഘര്‍ഷം പൊട്ടിപുറപ്പെട്ടതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. തുടര്‍ന്ന് യു.എ.ഇയിലെ കന്നഡ സംഘത്തിലെ അംഗങ്ങൾ അവരുടെ രക്ഷക്കെത്തി. ബെല്ലാരിയിലെ 32 അംഗങ്ങളെയും ദുബൈ പ്രാന്തപ്രദേശത്തുള്ള 'എക്‌സ്‌ക്ലൂസീവ്-മൈ ഹോം ഇൻ ദുബൈ’എന്ന സർവിസ് അപ്പാർട്ട്മെന്‍റിലേക്ക് മാറ്റി.

ഇവര്‍ക്ക് ഭക്ഷണം, വെള്ളം, പ്രായമായവർക്ക് ആരോഗ്യ പരിശോധന എന്നിവക്ക് വേണ്ട ക്രമീകരണം ഒരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KannadigasBanglore
News Summary - Dubai Kannada group supports Kannadigas
Next Story