മദ്യലഹരിയിൽ അമ്മയെ മകൻ കൊന്നു കത്തിച്ചു
text_fieldsബംഗളൂരു: ചിക്കമഗളൂരുവിൽ മദ്യലഹരിയിൽ യുവാവ് അമ്മയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചു. തുടർന്ന് കത്തുന്ന മുതദേഹത്തിനരികിൽ ഇയാൾ കിടക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ചിക്കമഗളൂരു അരിനൂർ വില്ലേജിലാണ് നാടിനെ നടുക്കിയ സംഭവം. കൂലിത്തൊഴിലാളിയായ പവൻ (28) ആണ് മാതാവ് ഭവാനിയെ (52) വീട്ടിനുള്ളിൽ ദാരുണമായി കൊലപ്പെടുത്തി കത്തിച്ചത്. പവൻ അവിവാഹിതനാണ്.
വീട്ടിൽ നിന്ന് തീ കത്തുന്നത് ശ്രദ്ധയിൽപെട്ട അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. അൽദൂർ പൊലീസ് ഉടൻ സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു.
ഭവാനിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പവന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ പൊലീസ് ഇയാളെ ചോദ്യം ചെയ്തുവരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

