ഹോം സ്റ്റേയിൽ ലഹരി വിൽപന; ഏഴുപേർ അറസ്റ്റിൽ
text_fieldsഎഫ്.എം. നാസിൽ, മുഹമ്മദ് അസറുദ്ദീൻ, മുഹമ്മദ് അഫ്നാൻ, വിഘ്നേഷ്, ഹോംസ്റ്റേ ഉടമ ധൻവാൻ റികിത്, ജീവനക്കാരൻ ബസവരാജ്,ഗീതാഞ്ജലി ജെന
മംഗളൂരു: തെങ്കനിടിയൂർ ഗ്രാമത്തിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന വിശ്രം ഹോംസ്റ്റേയിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലഹരിവസ്തുക്കളുടെ അനധികൃത വിൽപ്പന കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ ഉൾപ്പെടെ ഏഴ് പേരെ മാൽപെ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരി വസ്തുക്കൾ സൂക്ഷിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്ന വിശ്വസനീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
എഫ്.എം. നാസിൽ (31), മുഹമ്മദ് അസറുദ്ദീൻ (42), മുഹമ്മദ് അഫ്നാൻ (19), വിഘ്നേഷ് (35), ഹോംസ്റ്റേ ഉടമ ധൻവാൻ റികിത് (36), ജീവനക്കാരൻ ബസവരാജ് (36), ഗീതാഞ്ജലി ജെന (44) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
എസ്ഐ ഡി.അനിൽ കുമാർ, എസ്ഐ എസ്.ഗംഗപ്പ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. സാക്ഷികളുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ കഞ്ചാവ്, എം.ഡി.എം.എ, അഞ്ച് മൊബൈൽ ഫോണുകൾ, മറ്റ് വസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
അനധികൃത പ്രവർത്തനങ്ങൾ സംബന്ധിച്ച് മാൽപെ പൊലീസും വിനോദ സഞ്ചാര വികസന വകുപ്പും നേരത്തെ നോട്ടീസ് നൽകിയിട്ടും വിശ്രാം ഹോംസ്റ്റേ നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

