ലഹരി വേട്ട; ബംഗളൂരുവിൽ കഴിഞ്ഞ മാസം അറസ്റ്റിലായത് 47 പേര്
text_fieldsബംഗളൂരു: ബംഗളൂരു നഗരത്തിൽ മാർച്ച് മാസത്തിൽ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 47 പേർ അറസ്റ്റിലായതായി സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ പറഞ്ഞു.
നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോ ട്രോപിക് സബ്സ്റ്റന്‍സസ്(എന്‍.ഡി.പി.എസ്) ആക്ട് പ്രകാരം അറസ്റ്റിലായവരിൽ രണ്ട് വിദേശ വനിതകളും ഉൾപ്പെടും. 90 കിലോ കഞ്ചാവ്, മൂന്ന് കിലോ ഹാഷിഷ്, രണ്ട് ഗ്രാം കൊക്കെയ്ന്‍,1.254 കിലോ എം.ഡി.എം.എ എന്നിവ വിവിധയിടങ്ങളിൽനിന്നായി പിടിച്ചെടുത്തു.
ഇതിനു പുറമെ, നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരില്‍ 548 പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ 319 കേസുകള്‍ ക്രിമിനല്‍ കുറ്റ കൃത്യങ്ങളുടെ അടിസ്ഥാനത്തിലാണ് രജിസ്റ്റർ ചെയ്തത്. വിവിധ പൊലീസ് സ്റ്റേഷന് പരിധിയില്‍ നിന്നും മാര്‍ച്ച് മാസത്തില്‍ 4522 മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി കണ്ടെത്തി.
സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സി.ഇ.ഐ.ആർ) മുഖേന 1499 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി. ഇതില്‍ 856 എണ്ണം മോഷ്ടാക്കളില്‍ നിന്നും വീണ്ടെടുത്തു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ തടയുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുമെന്ന് കമീഷണര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

