Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്ന് വിതരണം; ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
മംഗളൂരു: മയക്കുമരുന്ന് വിതരണം ചെയ്തു എന്നതിന് ഹാസൻ ജില്ലയിലെ സകലേഷ്പുര നിവാസിയായ ധ്രുവ ഡി. ഷെട്ടിയെ(22) മംഗളൂരു സിറ്റി പൊലീസ് മൈസൂരുവിൽ അറസ്റ്റ് ചെയ്തു. ഏപ്രിൽ രണ്ടിന് മംഗളൂരു സൗത്ത് പൊലീസ് എൻ.ഡി.പി.എസ് ആക്ട് പ്രകാരം അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. അന്വേഷണത്തിനിടെ അറസ്റ്റിലായ വ്യക്തികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തത് ധ്രുവ ഷെട്ടിയാണെന്ന് തിരിച്ചറിഞ്ഞു. ഇതേത്തുടർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈൽ ഫോണും ഇരുചക്ര വാഹനവും പൊലീസ് പിടിച്ചെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

