മയക്കുമരുന്ന് കേസ്: 23 പ്രതികൾക്ക് ജാമ്യം
text_fieldsബംഗളൂരു: മംഗളൂരുവിലെ മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലു ഡോക്ടർമാരും 19 മെഡിക്കൽ വിദ്യാർഥികളുമടക്കം 23 പേർക്ക് ജാമ്യം അനുവദിച്ചു. വിവിധ കേസുകളിലായി 24 പേരാണ് ഇതുവരെ അറസ്റ്റിലായത്. ആദ്യം 13 പേർക്കും പിന്നീട് 10 പേർക്കും മംഗളൂരുവിലെ ചീഫ് ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കേസിലെ മുഖ്യപ്രതിയും യു.എസ് പൗരനുമായ നീൽ കിഷോരിലാൽ രാം ജി ഷാ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മംഗളൂരുവിൽ ലഹരിമരുന്ന് എത്തിച്ചിരുന്നത് ഇയാളുടെ നേതൃത്വത്തിലാണെന്നാണ് വിവരം. പ്രതിയെ പൊലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

