Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightവ​ര​ൾ​ച്ചാ...

വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സം; ക​ർ​ണാ​ട​ക​ക്ക് ഉ​ട​ൻ കൈ​മാ​റാ​മെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

text_fields
bookmark_border
supreme court
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ക്ക് വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സം കൈ​മാ​റു​മെ​ന്നും ഏ​പ്രി​ൽ 29ന​കം ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തി​ന് ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര​ത്തി​നെ​തി​രെ ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് അ​റ്റോ​ണി ജ​ന​റ​ൽ കേ​ന്ദ്ര​ത്തി​നാ​യി സു​പ്രീം​കോ​ട​തി​യി​ൽ ഉ​റ​പ്പ് ന​ൽ​കി​യ​ത്. ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വൈ, ജ​സ്റ്റി​സ് സ​ന്ദീ​പ് മേ​ത്ത എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് തി​ങ്ക​ളാ​ഴ്ച ഹ​ര​ജി പ​രി​ഗ​ണി​ച്ച​ത്. ക​ർ​ണാ​ട​ക​യി​ലെ വ​ര​ൾ​ച്ചാ സാ​ഹ​ച​ര്യം നേ​രി​ടാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​റി​നു​വേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ണി ജ​ന​റ​ൽ വെ​ങ്ക​ട​ര​മ​ണി അ​റി​യി​ച്ചു.

ക​ർ​ണാ​ട​ക സ​ർ​ക്കാ​റി​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ഹാ​ജ​രാ​യി. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്ക​കം കേ​ന്ദ്രം സ​ഹാ​യം കൈ​മാ​റു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. വ​ര​ൾ​ച്ചാ ദു​രി​താ​ശ്വാ​സ​മാ​യി 35,162 കോ​ടി അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ർ​ണാ​ട​ക സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsDrought relief
News Summary - Drought Relief
Next Story