നായ്ക്കളുടെ സെൻസസിന് ഡ്രോൺ
text_fieldsrepresentational image
ബംഗളൂരു: നായ്ക്കളുടെ സെന്‍സസ് എടുക്കാനായി ബൃഹത് ബംഗളൂരു നഗരപാലിക ആദ്യമായി ഡ്രോണ്‍ സംവിധാനം ഉപയോഗിക്കുന്നു. ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന കണക്കെടുപ്പിന് നായ്ക്കളുടെ കണക്കെടുപ്പ് വിവരങ്ങള്‍ ശേഖരിക്കുന്നതിനായി രണ്ട് അംഗങ്ങള്‍ വീതമുള്ള 20 ടീമിനെ ചുമതലപ്പെടുത്തി. ജലോപരിതലത്തിലും ഉള്‍പ്രദേശങ്ങളിലും ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചും മറ്റ് ഭാഗങ്ങളില്‍ ടീമംഗങ്ങള്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിക്കുകയുമാണ് ചെയ്യുക. നായ്ക്കളുടെ ആക്രമണം, വംശവര്‍ധന, പേപ്പട്ടി വിഷബാധ തുടങ്ങിയവ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ബി.എം.പി അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ച് ദിവസം രാവിലെ 6.30 മുതല്‍ പത്തുമണിവരെയാണ് കണക്കെടുപ്പ്.

