മദ്യപിച്ച് വാഹനമോടിക്കൽ; 16 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്
text_fieldsബംഗളൂരു: മദ്യപിച്ച് വാഹനമോടിച്ചതിന് ബംഗളൂരു നഗരത്തിൽ 16 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. ചൊവ്വാഴ്ച ബംഗളൂരു ട്രാഫിക് പൊലീസ് നടത്തിയ സ്പെഷൽ ഡ്രൈവിലാണ് സ്കൂൾ ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനമോടിക്കുന്നതായി കണ്ടെത്തിയത്. രാവിലെ ഏഴു മുതൽ 9.30 വരെ നടന്ന പരിശോധനയിൽ 3414 സ്കൂൾ ബസുകളാണ് പരിശോധിച്ചത്.
പിടിയിലായ 16 ഡ്രൈവർമാർക്കെതിരെ മോട്ടോർ വാഹന നിയമത്തിലെ 279 (അപകടകരമായി വാഹനമോടിക്കൽ), 185 (മദ്യപിച്ച് വാഹനമോടിക്കൽ) വകുപ്പുകൾ പ്രകാരം കേസെടുത്തതായി ട്രാഫിക് വിഭാഗം ജോയന്റ് കമീഷണർ എം.എൻ. അനുഛേദ് പറഞ്ഞു. പ്രതികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ അതത് ആർ.ടി.ഒമാർക്ക് ശിപാർശ നൽകിയതായും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

