ആൾക്കൂട്ട ആക്രമണത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്ക്
text_fieldsഭുവനേഷ്
ബംഗളൂരു: ഗണേശ വിഗ്രഹ ഘോഷയാത്രക്കിടെ ഒമ്പതുപേരുടെ മരണത്തിന് കാരണമായ അപകടത്തിൽ ഉൾപ്പെട്ട ലോറി ഡ്രൈവർക്ക് രോഷാകുലരായ ജനക്കൂട്ടത്തിന്റെ മർദനത്തെ തുടർന്ന് ഗുരുതര പരിക്കേറ്റു.
മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറി ഓടിച്ച ഹാസൻ ഹൊളെനരസിപുര താലൂക്കിലെ കട്ടേബലഗുലി ഗ്രാമത്തിൽ താമസിക്കുന്ന ഭുവനേഷാണ് (36) ആക്രമണത്തിന് ഇരയായത്. ബൈക്ക് പെട്ടെന്ന് ലോറിയെ വെട്ടിച്ച് പാതയിൽ കയറിയതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാർ പറയുന്നു.
ഡ്രൈവറുടെ അശ്രദ്ധയും മദ്യപാനവുമാകാം പ്രധാന കാരണമെന്നും ഗ്രാമവാസികൾ ആരോപിച്ചു. അതേസമയം, ഭുവനേഷ് മദ്യലഹരിയിലായിരുന്നോ എന്നതിന് പൊലീസ് സ്ഥിരീകരണമില്ല. ഇയാൾ ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്.
ആശുപത്രിയിൽ ഭുവനേഷിനെ പൊലീസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തെങ്കിലും കസ്റ്റഡിയിലെടുത്തിട്ടില്ല. ഗൊരൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഹാസൻ ജില്ല ചുമതലയുള്ള മന്ത്രി കൃഷ്ണ ബൈരെ ഗൗഡ പറഞ്ഞു. അപകടസ്ഥലത്തേക്ക് ഒരു അധിക കർണാടക സ്റ്റേറ്റ് റിസർവ് പൊലീസ് സ്ക്വാഡിനെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

