കാവിയണിഞ്ഞ് മംഗളാദേവി നവരാത്രി വിപണി
text_fieldsമംഗളൂരു: ഞായറാഴ്ച ആരംഭിച്ച മംഗളാദേവി ക്ഷേത്രം നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ സ്റ്റാളുകളിൽ എങ്ങും ഓംകാര മുദ്രയുള്ള കാവിക്കൊടികൾ. മുസ്‌ലിം വ്യാപാരികളെ ഒഴിവാക്കി ഒമ്പത് ലക്ഷം രൂപക്ക് ലേലം ചെയ്ത 71 സ്റ്റാളുകളുടെ മുന്നിലും കാവിക്കൊടികൾ ഉയർത്തി.
വിശ്വഹിന്ദു പരിഷത്ത് പ്രചാരണം നടത്തി കൊടി ഉയർത്താൻ നിർദേശിക്കുകയായിരുന്നു. മംഗളൂരു നഗരത്തിലെ കാർ സ്ട്രീറ്റിൽ സ്ഥിതിചെയ്യുന്ന മംഗളാദേവി ക്ഷേത്രം ഉത്സവ വിപണി വിദ്വേഷത്തിന്റെ അങ്ങാടിയായി മാറിയതിൽ ജനങ്ങൾ പൊതുവേയും വ്യാപാരി സമൂഹം പ്രത്യേകമായും അസ്വസ്ഥരാണ്.
അതേസമയം മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജനാർദന പൂജാരി നേതൃത്വം നൽകുന്ന മംഗളൂരു കുദ്രോളി ഗോകർണനാഥ ക്ഷേത്രം കമ്മിറ്റി പതിവുപോലെ ഇത്തവണയും നവരാത്രി ആഘോഷ വിപണിയിൽ വ്യാപാരത്തിന് എല്ലാ വിഭാഗം കച്ചവടക്കാർക്കും അവസരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

