സർഗധാര 'നിറച്ചാർത്ത്' സംഘടിപ്പിച്ചു
text_fieldsസർഗധാര സാംസ്കാരികസമിതി ജാലഹള്ളി വെസ്റ്റ് ശബരി സ്കൂളിൽ സംഘടിപ്പിച്ച ‘നിറച്ചാർത്ത്’ പരിപാടിയിൽ ചിത്രകാരൻ പി.വി. ഭാസ്കരൻ ആചാരി സംസാരിക്കുന്നു
ബംഗളൂരു: സർഗധാര സാംസ്കാരികസമിതിയുടെ നേതൃത്വത്തിൽ 'നിറച്ചാർത്ത്' എന്ന പേരിൽ വിദ്യാർഥികൾക്ക് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. ജാലഹള്ളി വെസ്റ്റ് ശബരി സ്കൂളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ശാന്താ മേനോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി അക്കിത്തടം സ്വാഗതം ആശംസിച്ചു. ചിത്രകാരൻ പി. വി. ഭാസ്കരൻ ആചാരി മുഖ്യാതിഥിയായി മത്സരവിജയികളെ തിരഞ്ഞെടുത്തു.
വിഷ്ണുമംഗലം കുമാർ, പി. കൃഷ്ണകുമാർ, ശബരി സ്കൂൾ ചെയർമാൻ നാരായണൻ നമ്പൂതിരി, ദേവകി അന്തർജനം, ശ്രീജേഷ്, സേതുനാഥ്, സഹദേവൻ, വിജയൻ, മനോജ്, അകലൂർ രാധാകൃഷ്ണൻ, കൃഷ്ണപ്രസാദ്, ഡോ. പ്രേംരാജ്, ഷൈനി അജിത്, ശ്രീജ എന്നിവർ പങ്കെടുത്തു. ഡോ. പ്രേംരാജിന്റെ 'മാനം നിറയെ വർണ്ണങ്ങൾ', ബാല എഴുത്തുകാരൻ ഓസ്റ്റിൻ അജിത്തിന്റെ പുസ്തകം എന്നിവ വിഷ്ണുമംഗലം കുമാർ എഴുത്തുകാരി ബ്രിജിക്ക് നൽകി പ്രകാശനം ചെയ്തു.
ഒന്നുമുതൽ അഞ്ചുവരെയുള്ള വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ യഥാക്രമം പ്രണതി ബട്ട്, സഹസ്രജിത്, അഹാന മേരി അനു എന്നിവരും ആറുമുതൽ പത്തുവരെയുള്ള വിഭാഗത്തിൽ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾക്ക് യഥാക്രമം വരുൺ ഗൗഡ, ശരൺ എസ്, അങ്കിത കെ. എന്നിവരും അർഹരായി. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

