'വിവർത്തനം ഭാവനകളുടെ മൊഴിമാറ്റം' ദ്രാവിഡ ഭാഷാ വിവര്‍ത്തക സംഘം പൊതുയോഗം സംഘടിപ്പിച്ചു
text_fieldsദ്രാവിഡ ഭാഷാ വിവര്‍ത്തക സംഘം പൊതുയോഗം ടി.എസ്. നാഗാഭരണ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: വിവര്‍ത്തനം പദങ്ങളുടെ മൊഴിമാറ്റമല്ല ഭാവനകളുടെ മൊഴിമാറ്റമാണെ് ദേശീയ സിനിമ പുരസ്കാര ജേതാവ് ടി.എസ്. നാഗാഭരണ പറഞ്ഞു. ദ്രാവിഡ ഭാഷാ ട്രാന്‍സ് ലേറ്റേഴ്സ് അസോസിയേഷൻ (ഡി.ബി.ടി.എ.) വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈറ്റ്ഫീല്‍ഡ് ശ്രീ സരസ്വതി എജുക്കേഷന്‍ ട്രസ്റ്റില്‍ നടന്ന യോഗത്തില്‍ ദ്രാവിഡ ഭാഷാ വിവര്‍ത്തന പുസ്തകങ്ങളുടെ ലൈബ്രറി സ്ഥാപിക്കാന്‍ തീരുമാനിച്ചു.
അസോസിയേഷന് പ്രസിഡന്റ് ഡോ. സുഷമ ശങ്കര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ശാരദ, അഡ്വൈസര്‍ ഡോ. എന്‍.എ. ദാമോദര ഷെട്ടി, വി.എസ്. രാകേഷ്, സജി രാഘവന് എന്നിവര്‍ പങ്കെടുത്തു.
സരസ്വതി എജുക്കേഷന്‍ ട്രസ്റ്റുമായി സഹകരിച്ച് 'ദ്രാവിഡ സാഹിത്യത്തിലെ വിവര്‍ത്തനങ്ങള്‍' എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ ഡോ. ബി.എസ്. ശിവകുമാര്‍, ഡോ. കെ. മലര്‍വിളി, എസ്. ശ്രീകുമാര്‍, കെ. പ്രഭാകരന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

