ദ്രാവിഡ ഭാഷ വിവർത്തന ശിൽപശാല
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ദ്രാവിഡ ഭാഷ ട്രാൻസ് ലേറ്റേഴ്സ് അസോസിയേഷൻ (ഡി.ബി.ടി.എ) പ്രസിഡന്റ് ഡോ. സുഷമ ശങ്കറിന്റെ അധ്യക്ഷതയിൽ ചെന്നൈയിൽ വിവർത്തന ശിൽപശാലകൾ സംഘടിപ്പിക്കും. മദിരാശി സർവകലാശാലയുമായി സഹകരിച്ച് ഈ മാസം ഒമ്പതിന് രാവിലെ 9.30 മുതൽ ദ്രാവിഡ ഭാഷാ വിവർത്തന ശിൽപശാല നടക്കും. തമിഴ്-കന്നട-തെലുങ്ക് വിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ദ്രാവിഡ ഭാഷകളിലുടനീളമുള്ള സാഹിത്യ-സാംസ്കാരിക കൈമാറ്റവും പരസ്പര ബോധവത്കരണവും ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പണ്ഡിതർ, എഴുത്തുകാർ, വിവർത്തകർ, അധ്യാപകർ, ഗവേഷണ വിദ്യാർഥികൾ, ഭാഷാപ്രേമികൾ എന്നിവർ പങ്കെടുക്കും. ജനുവരി 10ന് ചെന്നൈ മലയാളം വിദ്യാലയം ഹൈസ്കൂളിൽ തമിഴ് - മലയാളം വിവർത്തന ശിൽപശാലയും നടക്കും. അന്തർ-ദ്രാവിഡ ഭാഷാ സൗഹൃദവും സാഹിത്യ ഐക്യവും വളർത്തുക എന്ന ദൗത്യം തുടർന്നുകൊണ്ടാണ് പരിപാടി. ശിൽപശാലകളിൽ പങ്കെടുക്കുന്ന എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് നൽകും. മദിരാശി സർവകലാശാലയിലെ ശിൽപശാല ഡോ. ദേവമൈന്ദൻ ഉദ്ഘാടനം ചെയ്യും.
വസന്ത് ഹെഗ്ഡെ അതിഥിയാവും. ഡോ. തമിഴ് ശെൽവി തമിഴ്-കന്നട ക്ലാസുകളും ഡോ. വിസ്തലിശങ്കരറാവു തമിഴ്-തെലുങ്ക് വിവർത്തനത്തെക്കുറിച്ചുള്ള ക്ലാസുകളും നയിക്കും. മലയാളം വിദ്യാലയം ഹൈസ്കൂളിൽ ശിൽപശാല ഡോ. സി.ജി. രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്യും. ഡോ. രവീന്ദ്ര രാജയും ഡോ. എം. രംഗസ്വാമിയുമാണ് അതിഥികൾ. എസ്. അനിൽകുമാർ, എസ്. ശ്രീകുമാർ തമിഴ് മലയാളം വിവർത്തനത്തെക്കുറിച്ച് ക്ലാസുകൾ നയിക്കും. ഡോ. രംഗസ്വാമിയാണ് കൺവീനർ. ഡി.ബി.ടി.എ അംഗങ്ങൾക്കും അംഗമല്ലാത്തവർക്കും വിവർത്തനത്തിലും സാഹിത്യത്തിലും താൽപര്യമുള്ള എല്ലാവർക്കും പങ്കെടുക്കാമെന്ന് ഡോ. സുഷമാ ശങ്കർ അറിയിച്ചു. വിവരങ്ങൾക്ക്: 9901041889, 8147212724 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

