‘അപരാജിതർ’ നാടകം ഇന്നുകൂടി
text_fieldsബെൽ കലാക്ഷേത്രയിൽ വെള്ളിയാഴ്ച നടന്ന കെ.പി.എ.സി നാടക പ്രദർശനം ഡോ. എം.വി. പിള്ള ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: കെ.പി.എ.സിയുടെ 66ാമത് നാടകം ‘അപരാജിതർ’ ബംഗളൂരുവിൽ തിങ്കളാഴ്ച പ്രദർശനം നടത്തും. കേരള സമാജത്തിന്റെയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ദിരാനഗർ ഇ.സി.എ ഓഡിറ്റോറിയത്തിൽ രാത്രി ഏഴിന് നാടകം പ്രദർശിപ്പിക്കുമെന്ന് കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, ഇ.സി.എ ജനറൽ സെക്രട്ടറി സോബിൻ സോമൻ എന്നിവർ അറിയിച്ചു. പ്രദർശനം പാസ് മൂലം. ഫോൺ: 9845222688, 9880066695.
ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോണിന്റെയും ബെൽമയുടെയും നേതൃത്വത്തിൽ ബെൽ കലാക്ഷേത്രയിൽ വെള്ളിയാഴ്ച നടന്ന ആദ്യ പ്രദർശനം പ്രശസ്ത അർബുദ ചികിത്സ വിദഗ്ധൻ ഡോ. എം.വി. പിള്ള ഉദ്ഘാടനം ചെയ്തു. മല്ലേശ്വരം സോൺ ചെയർമാൻ രാജഗോപാൽ അധ്യക്ഷത വഹിച്ചു. ബി.എസ്.എഫ് ഐ.ജി. ജോർജ് മാഞ്ഞൂരാൻ വിശിഷ്ടാതിഥിയായി.
കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ , ജനറൽ സെക്രട്ടറി റജി കുമാർ , ജോ.സെക്രട്ടറി ജെയ്ജോ ജോസഫ്, വി.എൽ. ജോസഫ് , ബെൽമ സെക്രട്ടറി ഉമേഷ് , വൈസ് പ്രസിഡന്റ് പ്രശാന്ത്, കെ.എൻ.ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരൻ നായർ, കമനീധരൻ, സമാജം സോൺ കൺവീനർ അനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു.
ശനിയാഴ്ച പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിമാനപുര കൈരളി കലാസമിതിയുടെ നേതൃത്വത്തിൽ കൈരളി കലാ സമിതി ഓഡിറ്റോറിയത്തിലും ഞായറാഴ്ച ബാംഗ്ലൂർ കേരള സമാജം വൈറ്റ് ഫീൽഡ് സോണിന്റെ നേതൃത്വത്തിൽ വൈറ്റ് ഫീൽഡ് തിരുമല ഷെട്ടിഹള്ളി ക്രോസിലെ ശ്രീ സായി പാലസിലും നാടകം അരങ്ങേറി.

