ഡോ. എൻ.ആർ. ഷെട്ടി നിര്യാതനായി
text_fieldsമംഗളൂരു: ബംഗളൂരു സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എൻ.ആർ. ഷെട്ടി (90) നിര്യാതനായി. കാർക്കള താലൂക്കിൽ നിറ്റെ ഗ്രാമത്തിലെ കുന്തൽപടി സ്വദേശിയായ ഷെട്ടി, സൂറത്ത്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കർണാടകയുടെ (എൻ.ഐ.ടി.കെ) ഡയറക്ടറും പ്രിൻസിപ്പലും കൂടിയായിരുന്നു. മദിരാശി സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം ഇംഗ്ലണ്ടിലെ എസെക്സ് സർവകലാശാലയിൽ നിന്ന് ഒപ്റ്റോ-ഇലക്ട്രോണിക്സിൽ എം.എസ്.സി നേടി, ഐ.ഐ.ടി മുംബെയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ പിഎച്ച്ഡിയും നേടി.
തന്റെ മികച്ച അക്കാദമിക് ജീവിതത്തിൽ ഡോ. ഷെട്ടി സൂറത്ത്കലിലെ എൻ.ഐ.ടി.കെയിൽ പ്രൊഫസറായും പ്രിൻസിപ്പലായും രണ്ട് തവണ ബാംഗ്ലൂർ സർവകലാശാലയുടെ വൈസ് ചാൻസലറായും സേവനമനുഷ്ഠിച്ചു. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ദി ആർട്സിന്റെ (ഐ.ജി.എൻ.സി.എ) മെമ്പർ സെക്രട്ടറിയായും ചീഫ് എക്സിക്യൂട്ടീവായും കലബുറഗിയിലെ കർണാടക സെൻട്രൽ യൂണിവേഴ്സിറ്റിയുടെ ചാൻസലറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. നിറ്റെ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ സ്ഥാപകനായ എൻ. വിനയ ഹെഗ്ഡെയുടെ ഭാര്യയുടെ മൂത്ത സഹോദരിയായ വത്സല ആർ. ഷെട്ടിയെയാണ് ഭാര്യ.

