ടെക് കമ്പനിയിലെ ഇരട്ടക്കൊല: ജിനെറ്റ് ഉടമ അറസ്റ്റിൽ
text_fieldsബംഗളൂരു: എയറോണിക്സ് എം.ഡി ഫനീന്ദ്ര സുബ്രഹ്മണ്യനെയും സി.ഇ.ഒ വിനു കുമാറിനെയും കൊലപ്പെടുത്തിയ കേസിൽ ജിനെറ്റ് സ്ഥാപകൻ അരുൺ കുമാറിനെ അമൃതഹള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.കേസിൽ നേരിട്ട് പങ്കാളികളായ ഫെലിക്സ്, വിനയ് റെഡ്ഡി, സന്തോഷ് എന്നിവരെ പൊലീസ് സംഭവ ദിവസം രാത്രി തന്നെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്ന പ്രതിയെ മണിക്കൂറുകൾ നീണ്ട ചോദ്യം ചൊയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് 36 കാരനായ ഫനീന്ദ്രയെയും 40 കാരനായ വിനു കുമാറിനെയും ഓഫിസിൽ കയറി സംഘം ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഫനീന്ദ്രയും വിനു കുമാറും സഹകരിച്ച് സ്വന്തം കമ്പനി തുടങ്ങുന്നതിനുമുമ്പ് കഴിഞ്ഞ വർഷം വരെ ജിനെറ്റിൽ ജോലി ചെയ്തിരുന്നു.ഇരുവരും പുതിയ കമ്പനി ആരംഭിച്ചതോടെ അരുൺ കുമാറിന് വൻ നഷ്ടമുണ്ടായെന്നും തന്റെ കമ്പനിയിലെ ജീവനക്കാരെ പുതിയ കമ്പനിയിലേക്ക് ഫനീന്ദ്രയും വിനുകുമാറും കൊണ്ടുപോയതിന് അരുൺ കുമാർ ഇരുവരുമായി വഴക്കിട്ടിരുന്നെന്നുമാണ് വിവരം.അരുൺകുമാറിന്റെ നിർദേശപ്രകാരമാണ് ഫെലിക്സിന്റെ നേതൃത്വത്തിലുള്ള പ്രതികൾ കൊല നടത്തിയതെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

