ദൂരവാണി നഗർ കരയോഗം കുടുംബ സംഗമം
text_fieldsകെ.ആർ പുരത്തു നടന്ന കെ.എൻ.എസ്.എസ് ദൂരവാണി നഗർ കരയോഗം കുടുംബ സംഗമം സെൻട്രൽ ടാക്സ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു : കെ.എൻ.എസ്.എസ് ദൂരവാണി നഗർ കരയോഗം കുടുംബ സംഗമം കെ.ആർ പുരം ഗാർഡൻ സിറ്റി കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് അഡ്വ. ശ്രീകണ്ഠൻ നായർ അധ്യക്ഷത വഹിച്ചു.
സെൻട്രൽ ടാക്സ് അഡീഷനൽ കമീഷണർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സിനിമ താരം പ്രദീപ് ചന്ദ്രൻ, സാമൂഹിക പ്രവർത്തകൻ ദിവാകരൻ, ചെയർമാൻ രാമചന്ദ്രൻ പാലേരി, ജന. സെക്രട്ടറി ആർ. മനോഹരക്കുറുപ്പ്, ട്രഷറർ മുരളീധർ നായർ, മഹിള വിഭാഗം കോർ കമ്മിറ്റി കൺവീനർ രാജലക്ഷ്മി നായർ, കേരള സമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, സെക്രട്ടറി റെജികുമാർ എന്നിവർ പങ്കെടുത്തു.
സെക്രട്ടറി എൻ.പി.പി. നായർ സ്വാഗതവും വൈസ് പ്രസിഡന്റ് ബാലകൃഷ്ണപിള്ള നന്ദിയും പറഞ്ഞു. കലാപരിപാടികൾ, മെറിറ്റ് അവാർഡ് വിതരണം, ചൈത്രം കലാവേദി അവതരിപ്പിച്ച ഉത്സവസന്ധ്യ എന്നിവയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

