Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപെ​ട്രോ​ൾ, ഡീ​സ​ൽ...

പെ​ട്രോ​ൾ, ഡീ​സ​ൽ ക്ഷാ​മം സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ളി​ല്‍ പ​രി​ഭാ​ന്ത്ര​രാ​വ​രു​ത് -ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

text_fields
bookmark_border
പെ​ട്രോ​ൾ, ഡീ​സ​ൽ ക്ഷാ​മം സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ളി​ല്‍ പ​രി​ഭാ​ന്ത്ര​രാ​വ​രു​ത് -ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ
cancel

ബം​ഗ​ളൂ​രു: പെ​ട്രോ​ൾ, ഡീ​സ​ൽ ക്ഷാ​മം സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക​ളി​ൽ ആ​വ​ശ്യ​ത്തി​ന് ഇ​ന്ധ​നം സ്റ്റോ​ക്കു​ണ്ടെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. ഇ​ന്ധ​ന​ക്ഷാ​മം രൂ​ക്ഷ​മാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ല്‍ റി​പ്പോ​ര്‍ട്ട് വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ള്‍ക്കു മു​ന്നി​ല്‍ ആ​ളു​ക​ള്‍ കു​പ്പി​ക​ൾ, ക്യാ​നു​ക​ൾ എ​ന്നി​വ​യു​മാ​യ വ​രി നി​ല്‍ക്കു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ പെ​ട്രോ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. ഈ ​പ്ര​വ​ണ​ത ആ​വ​ര്‍ത്തി​ക്ക​രു​തെ​ന്ന് സ​ർ​ക്കാ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി. വാ​ഹ​ന​ങ്ങ​ളു​ടെ ടാ​ങ്കു​ക​ളി​ലേ​ക്ക് നേ​രി​ട്ട് ഇ​ന്ധ​നം നി​റ​ക്കാ​ന്‍ മാ​ത്ര​മെ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ക്ക് അ​നു​മ​തി​യു​ള്ളൂ. കു​പ്പി​ക​ളി​ലോ ക്യാ​നു​ക​ളി​ലോ ഇ​ന്ധ​നം വി​ത​ര​ണം ചെ​യ്യു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്നു. ന​ഗ​ര​പ​രി​ധി​യി​ൽ ഇ​ന്ധ​ന​ക്ഷാ​മ​ത്തെ​ക്കു​റി​ച്ച് അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ര​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഹു​ബ്ബ​ള്ളി ധാ​ർ​വാ​ഡ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ എ​ൻ. ശ​ശി​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

വി​ത​ര​ണ​ത്തി​ന് ആ​വ​ശ്യ​ത്തി​ന് ഇ​ന്ധ​നം ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. മാ​ർ​ച്ച് 24ന് ​ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ് പൊ​ലീ​സ് ക​മീ​ഷ​ണ​റേ​റ്റ് പ​രി​ധി​യി​ലു​ള്ള പ​മ്പു​ക​ളി​ൽ ഇ​ന്ധ​നം വാ​ങ്ങു​ന്ന​തി​നാ​യി വ​ലി​യ വ​രി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു​വെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ല്‍ വാ​ര്‍ത്ത പ്ര​ച​രി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ധ​ന ക​മ്പ​നി​ക​ളു​മാ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യും ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​താ​യും മേ​ഖ​ല​യി​ൽ പെ​ട്രോ​ളി​നോ ഡീ​സ​ലി​നോ ക്ഷാ​മ​മി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel shortagemetronews
News Summary - Don't be fooled by rumors about petrol, diesel shortage - Karnataka government
Next Story