Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightരക്ഷിതാക്കളിൽ നിന്ന്​...

രക്ഷിതാക്കളിൽ നിന്ന്​ സംഭാവന, സർക്കുലർ പിൻവലിച്ചു

text_fields
bookmark_border
Donation from parents, circular withdrawn
cancel

ബം​ഗ​ളൂ​രു: സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന്​ സം​ഭാ​വ​ന​യാ​യി 100 രൂ​പ വാ​ങ്ങ​ണ​മെ​ന്ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സ്കൂ​ളി​ന്‍റെ ന​ട​ത്തി​പ്പ്​ ചെ​ല​വു​ക​ൾ ക​ണ്ടെ​ത്താ​നാ​യി ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന്​ നൂ​റു രൂ​പ വീ​തം ഈ​ടാ​ക്കാ​ൻ സ്കൂ​ൾ ഡെ​വ​ല​പ്​​മെ​ന്‍റ്​ ആ​ൻ​ഡ്​ മോ​ണി​റ്റ​റി​ങ്​ ക​മ്മി​റ്റി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ച്​ സ​ർ​ക്കാ​ർ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​ത്.

എ​ന്നാ​ൽ ഇ​ത്​ വ്യാ​പ​ക എ​തി​ർ​പ്പി​ന്​ കാ​ര​ണ​മാ​യി. ഇ​തോ​ടെ​യാ​ണ്​ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ച​ത്. നി​ർ​ബ​ന്ധ​പൂ​ർ​വം പ​ണം ഈ​ടാ​ക്ക​രു​തെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും വ്യാ​പ​ക ആ​ശ​ങ്ക​ക്ക്​ ഇ​ത്​ ഇ​ട​യാ​ക്കി​യി​രു​ന്നു. സ്കൂ​ൾ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ലി​റ്റ​റ​സി മ​ന്ത്രി ബി.​സി. നാ​ഗേ​ഷി​ന്റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കു​ല​ർ പി​ൻ​വ​ലി​ച്ചി​രി​ക്കു​ന്ന​ത്.

സ​ർ​ക്കു​ല​ർ ത​ന്‍റെ അ​റി​വോ​ടെ​യ​ല്ലാ​യി​രു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്​​ടോ​ബ​ർ 19നാ​ണ്​ വി​വാ​ദ സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ങ്ങി​യ​ത്.

സ്കൂ​ളി​ന്‍റെ ന​ട​ത്തി​പ്പ്, ഗെ​സ്റ്റ്​ അ​ധ്യാ​പ​ക​രു​​ടെ ശ​മ്പ​ളം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​നാ​യി 100 രൂ​പ വീ​തം ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്ന്​ സം​ഭാ​വ​ന​യാ​യി വാ​ങ്ങ​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കു​ല​ർ. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് സി​ദ്ധ​രാ​മ​യ്യ, ആം ​ആ​ദ്​​മി പാ​ർ​ട്ടി, വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ ഇ​തി​നെ​തി​രെ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു​വ​ന്നു.

40 ശ​ത​മാ​നം ക​മീ​ഷ​നു​ശേ​ഷം ര​ക്ഷി​താ​ക്ക​ളെ കൊ​ള്ള​യ​ടി​ക്കാ​നാ​ണ്​ ബി.​ജെ.​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു സി​ദ്ധ​രാ​മ​യ്യ പ്ര​തി​ക​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government schoolParentsDonationcircular withdrawn
News Summary - Donation from parents, circular withdrawn
Next Story