കണ്ണീരോടെ പ്രിയതമയുടെ കണ്ണുകൾ ദാനം ചെയ്തു
text_fieldsജോയൽ ഭാര്യ ജുനേഷയുടെ നേത്രദാന സമ്മതപത്രം കൈമാറുന്നു
മംഗളൂരു : കുടക് ദുബാരെ ആനസങ്കേതത്തിൽ ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചെന്നൈ യുവതിയുടെ കണ്ണുകൾ ഇനി രണ്ടു പേർക്ക് വെളിച്ചം പകരും. വിനോദസഞ്ചാരി എസ്. ജുനേഷെയുടെ(33) നേത്രങ്ങൾ ഭർത്താവ് ജോയൽ സൈമൺ ഫ്രാങ്ക്ലിൻ ചൊവ്വാഴ്ച കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (കിംസ്) ദാനം ചെയ്യാൻ സമ്മതിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ജുനെഷെയുടെ നേത്രങ്ങൾ വീണ്ടെടുത്തു,
ദുരന്തം അനുസ്മരിച്ച ഡോയൽ താനും ഭാര്യയും മകളും ആനകളുടെ അടുത്ത് സമയം ചെലവഴിക്കാൻ നദിയിൽ ഇറങ്ങിയപ്പോഴാണ് പെട്ടെന്ന് ആനകളുടെ പോരാട്ടം ഉണ്ടായതെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്റെ മകളും ഞാനും എങ്ങനെയോ രക്ഷപ്പെട്ടപ്പോൾ, അവൾ വീണ ആനയുടെ അടിയിൽ കുടുങ്ങി. അവിടെ അടിയന്തര മെഡിക്കൽ വാഹനമോ പ്രാഥമിക ശുശ്രൂഷ സൗകര്യമോ ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. ആനകളെ കുളിപ്പിക്കുന്നത് കാണാൻ ഞങ്ങൾ 300 രൂപയുടെ ടിക്കറ്റുകൾ വാങ്ങി, കുളിക്കുന്ന സ്ഥലത്തിന് സമീപം ഫോട്ടോ എടുക്കുകയായിരുന്നു. പെട്ടെന്ന്, മറ്റൊരു ആന ഞങ്ങളുടെ അരികിൽനിന്നിരുന്ന ആനയുടെ നേരെ പാഞ്ഞു. ആന എന്റെയും ഭാര്യയുടെയും മേൽ വീണു. ഞാനും കുഞ്ഞും എങ്ങനെയോ രക്ഷപ്പെട്ടു, പക്ഷേ ഭാര്യക്ക് ആനക്കടിയിൽ കുടുങ്ങി, അവളെ പുറത്തെടുക്കാൻ ശ്രമിച്ചു, പക്ഷേ പരാജയപ്പെട്ടു,ഏറെ ദുഃഖത്തോടെ ജോയൽ വിതുമ്പി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

