Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വരൾച്ച ബാധിത കർഷകർക്കായി ആറ് മാസത്തെ ശമ്പളം നൽകും- യത്നാൽ

text_fields
bookmark_border
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് മാസത്തെ ശമ്പളം സംഭാവന ചെയ്യും
വരൾച്ച ബാധിത കർഷകർക്കായി ആറ് മാസത്തെ ശമ്പളം നൽകും- യത്നാൽ
cancel
camera_alt

എം.​എ​ൽ.​എ ബ​സ​ന​ഗൗ​ഡ പാ​ട്ടീ​ൽ യ​ത്നാ​ൽ

ബംഗളൂരു: കടുത്ത വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആറ് മാസത്തെ ശമ്പളം സംഭാവന ചെയ്യുമെന്ന് വിജയപുര എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ തിങ്കളാഴ്ച പ്രഖ്യാപിച്ചു. കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്‍റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കാനും അരാജകത്വം സൃഷ്ടിക്കാനും ദേശവിരുദ്ധ ശക്തികൾ നടത്തുന്ന ശ്രമങ്ങളെ എതിർത്തും തിങ്കളാഴ്ച നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരൾച്ചയിൽ ബുദ്ധിമുട്ടുന്ന കർഷകർക്ക് ഇൻപുട്ട് സബ്സിഡിയായി 2,500 രൂപ മാത്രം സർക്കാർ നൽകുന്നതിനെതിരെ യത്നാൽ അതൃപ്തി പ്രകടിപ്പിച്ചു. പച്ചക്കറി കച്ചവടക്കാരുടെയും ചുമട്ടുതൊഴിലാളികളുടെയും ദിവസ വരുമാനത്തിന് തുല്യമാണ് ഈ തുകയെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ ക്ഷേമത്തിനായി നിയമസഭാംഗങ്ങൾ ശമ്പളം സംഭാവന ചെയ്യാൻ അദ്ദേഹം വെല്ലുവിളിക്കുകയും അവര്‍ ആരും കർഷക സമൂഹത്തിനുവേണ്ടി സംസാരിക്കാൻ തയ്യാറാകുന്നില്ലെന്ന് ആരോപിക്കുകയും ചെയ്തു.

എല്ലാ എം.എൽ.എമാരും തങ്ങളുടെ ശമ്പളം കർഷകർക്കായി സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് കുറഞ്ഞത് 25,000 രൂപ നഷ്ടപരിഹാരം നൽകണം. വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം ജില്ലാ, താലൂക്ക് തലങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒരു ലക്ഷം ആളുകളുമായി ബംഗളൂരുവിലേക്ക് മാർച്ച് നടത്താൻ ആഹ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Karnataka Drought Relief: Yatnal to Give 6 Months Salary to CM Relief Fund
Next Story