Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉന്നതരെ ഉന്നമിട്ട്...

ഉന്നതരെ ഉന്നമിട്ട് ആഭ്യന്തര വിമർശം

text_fields
bookmark_border
ഉന്നതരെ ഉന്നമിട്ട് ആഭ്യന്തര വിമർശം
cancel
camera_alt

സ​മീ​ർ അ​ഹ​മ്മ​ദ് ഖാ​ൻ, ന​സീ​ർ അ​ഹ​മ്മ​ദ്, സ​ലീം അ​ഹ​മ്മ​ദ്, റി​സ്വാ​ൻ, യാ​സി​ർ, ബ​ൽ​കീ​സ് ബാ​നു

ബംഗളൂരു: ദക്ഷിണ ദാവൻഗരെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി സമർഥ് മല്ലികാർജുനെതിരെ ആഭ്യന്തര അട്ടിമറി ആരോപിച്ച മുസ്‌ലിം നേതാക്കൾ ഉന്നമിട്ടത് മൂന്ന് ഉന്നതരെയെന്ന് നിരീക്ഷണം. ന്യൂനപക്ഷ-ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ, മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാഷ്ട്രീയ സെക്രട്ടറി നസീർ അഹമ്മദ് എംഎൽസി, കർണാടക കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് കെ.അബ്ദുൽ ജബ്ബാർ എംഎൽസി എന്നിവരുടെ പേരുകൾ പറഞ്ഞില്ലെങ്കിലും ഈ നേതാക്കൾക്ക് എതിരെ ഹൈകമാൻഡിന് പരാതി നൽകിയിട്ടുണ്ട്.

നിയമസഭയിലെ ചീഫ് വിപ്പ് സലീം അഹമ്മദ്, എം.എൽ.എമാരായ റിസ്വാൻ അർഷാദ്, യാസിർ അഹമ്മദ് ഖാൻ പത്താൻ, ബിൽക്കീസ് ബാനു എംഎൽസി തുടങ്ങിയവരാണ് ആരോപണം ഉന്നയിച്ചത്. ദാവൻഗരെ മണ്ഡലത്തിൽ ഏറ്റവും പ്രബലമായ മുസ്‌ലിം ജനവിഭാഗത്തിന്റെ പ്രതിനിധിയെ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയാക്കണമെന്ന് മന്ത്രി സമീർ അഹമ്മദ് ഖാൻ പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അന്തരിച്ച കോൺഗ്രസ് എം.എൽ.എ മുൻമന്ത്രി ഷാമനൂർ ശിവശങ്കരപ്പയുടെ പേരക്കുട്ടിയും മന്ത്രി എസ്.എസ്. മല്ലികാർജുന്റെ മകനുമായ സമർഥ് മല്ലികാർജ്ജുനാണ് കോൺഗ്രസ് സീറ്റ് നൽകിയത്. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ സമീർ ഖാൻ തിരിച്ചെത്തിയതിനെതുടർന്ന് ബഗൽകോട്ട് മണ്ഡലത്തിലാണ് പ്രചാരണം നടത്തിയത്. ദാവൻഗരെ സ്വദേശിയാണെങ്കിലും ജബ്ബാർ പ്രചാരണത്തിൽ സജീവമായി പങ്കെടുത്തിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro newsLatest NewsBanglore News
News Summary - Domestic criticism targeting high-ranking officials
Next Story