Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഗാ​ന്ധി​ബ​സാ​റി​ലെ...

ഗാ​ന്ധി​ബ​സാ​റി​ലെ ക​ട​ക​ൾ പൊ​ളി​ക്ക​രു​ത്​ – കർണാടക ഹൈകോടതി​

text_fields
bookmark_border
karnataka high court 8979765a
cancel

ബം​ഗ​ളൂ​രു: ഗാ​ന്ധി​ബ​സാ​റി​ലെ ക​ട​ക​ൾ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി.​ബി.​എം.​പി. ക​ട​യു​ട​മ​ക​ൾ​ക്ക് ന​ൽ​കി​യ നോ​ട്ടീ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​രു​തെ​ന്ന് ഹൈ​കോ​ട​തി നി​ർ​ദേ​ശം. ക​ഴി​ഞ്ഞ​ദി​വ​സം ബ​സാ​റി​ലെ ഒ​രു ക​ട ബു​ൾ​ഡോ​സ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി​യ​തി​ന് പി​ന്നാ​ലെ ക​ട​യു​ട​മ​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ്​ ന​ട​പ​ടി. സ്മാ​ർ​ട്ട് സി​റ്റി പ​ദ്ധ​തി​യി​ൽ മാ​ർ​ക്ക​റ്റ് പു​തു​ക്കി​പ്പ​ണി​യു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് ക​ട​ക​ൾ ഒ​ഴി​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫെ​ബ്രു​വ​രി 22ന് ​ബി.​ബി.​എം.​പി നോ​ട്ടീ​സ് ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​തെ ക​ട​ക​ൾ ഒ​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ഉ​ട​മ​ക​ൾ. ഉ​ട​മ​ക​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക​യോ പു​തു​താ​യി നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ ക​ട​ക​ൾ അ​നു​വ​ദി​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ര​ജി​ക്കാ​രു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​കോ​ട​തി ബി.​ബി.​എം.​പി​ക്ക് നോ​ട്ടീ​സ​യ​ച്ചു. കേ​സ് വീ​ണ്ടും 17ന് ​പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GandhinagarKarnataka High Court
News Summary - Do not demolish shops in Gandhinagar – Karnataka High Court
Next Story