Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightക​ർ​ണാ​ട​ക​യു​ടെ...

ക​ർ​ണാ​ട​ക​യു​ടെ വ​ള​ർ​ച്ച ​നി​ർ​ണാ​യ​ക പ​ങ്ക് വഹിക്കുന്നത് യു​വ​ത​ല​മു​റ -ഡി.​കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
dk sivakumar
cancel
camera_alt

ഡി.കെ. ശിവകുമാർ 

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യു​ടെ വ​ള​ർ​ച്ച​യി​ൽ യു​വാ​ക്ക​ള്‍ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ. പു​തു​ത​ല​മു​റ​യെ കേ​ള്‍ക്കാ​ന്‍ ത​യ്യാ​റാ​ക​ണ​മെ​ന്ന് ഒ​രു പ്ര​മു​ഖ മാ​ധ്യ​മ​ത്തി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ലൂ​ടെ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. വി​ദ്യാ​ര്‍ഥി കാ​ല​ഘ​ട്ട​ത്തെ സ്മ​രി​ച്ചു​കൊ​ണ്ട് 'യ​ങ് ക​ർ​ണാ​ട​ക, ന്യൂ ​ഇ​ന്ത്യ' എ​ന്ന ലേ​ഖ​ന​ത്തി​ലാ​ണ് ഡി.​കെ. ശി​വ​കു​മാ​ർ ത​ന്‍റെ കാ​ഴ്ച​പ്പാ​ട് ശി​വ​കു​മാ​ർ വി​ശ​ദീ​ക​രി​ച്ച​ത്.

സം​സ്ഥാ​ന​ത്തി​ന്‍റെ​യും രാ​ജ്യ​ത്തി​ന്‍റെ​യും ഭാ​വി​യു​ടെ പി​ന്നി​ലെ പ്രേ​ര​ക​ശ​ക്തി​യാ​യി യു​വ​മ​ന​സ്സു​ക​ളെ രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ക്ക​ണം. നേ​തൃ​ത്വ​പ​ര​മാ​യ വ​ഴി​ക​ൾ തു​റ​ക്കേ​ണ്ട​തി​ന്‍റെ​യും വ​രും ത​ല​മു​റ​ക്ക് ശ​ക്ത​മാ​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു. ന​മ്മു​ടെ യു​വ വി​ദ്യാ​ര്‍ഥി​ക​ളു​ടെ ക​ണ്ണു​ക​ളി​ല്‍ ഭാ​വി മാ​ത്ര​മ​ല്ല സ്വ​ന്തം ഭൂ​ത​കാ​ല​വും കൂ​ടി​യാ​ണ് താ​ന്‍ കാ​ണു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​വ​ജ​ന നേ​തൃ​ത്വം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും നൈ​പു​ണ്യ വി​ക​സ​നം വി​ക​സി​പ്പി​ക്കു​ന്ന​തി​നും, യു​വ അ​ഭി​ലാ​ഷ​ങ്ങ​ൾ യ​ഥാ​ർ​ത്ഥ നേ​ട്ട​ങ്ങ​ളാ​യി മാ​റാ​ൻ ക​ഴി​യു​ന്ന ഒ​രു അ​ന്ത​രീ​ക്ഷം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മു​ള്ള പ്ര​തി​ബ​ദ്ധ​ത സം​സ്ഥാ​ന​ത്തി​നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഒ​രി​ക്ക​ല്‍ വ​ലി​യ സ്വ​പ്ന​ങ്ങ​ളു​മാ​യി ആ​ൾ​ക്കൂ​ട്ട​ത്തി​ൽ നി​ൽ​ക്കു​ന്ന ഒ​രു യു​വ വി​ദ്യാ​ര്‍ഥി​യാ​യി​രു​ന്നു താ​ന്‍. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ യു​വാ​ക്ക​ള്‍ക്കാ​യി നേ​തൃ​ത്വ​ത്തി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ക്കു​ക​യാ​ണ്. ക​ർ​ണാ​ട​ക​യു​ടെ നേ​ട്ടം ഇ​ന്ത്യ​യു​ടെ നേ​ട്ട​മാ​ണ്. ഓ​രോ യു​വാ​വും സം​സ്ഥാ​ന​ത്തി​ന്‍റെ ഭാ​വി പ്ര​കാ​ശി​പ്പി​ക്കു​ന്ന ഒ​രു വി​ള​ക്കാ​യി മാ​റ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerkarnataka stateDevelopmentsDK Sivakumar
News Summary - ക​ർ​ണാ​ട​ക​യു​ടെ വ​ള​ർ​ച്ച ​നി​ർ​ണാ​യ​ക പ​ങ്ക് വഹിക്കുന്നത് യു​വ​ത​ല​മു​റ -ഡി.​കെ. ശി​വ​കു​മാ​ർ
Next Story