സ്വപ്നം കാണുക നിങ്ങളുടെ കഴിവില്‍ വിശ്വസിക്കുക -ഡി.കെ. ശിവകുമാര്‍
text_fieldsഡി.കെ. ശിവകുമാർ
ബംഗളൂരു: പുതിയ അധ്യയന വർഷത്തില്‍ പഠനം ആരംഭിക്കുന്ന സംസ്ഥാനത്തെ മുഴുവൻ സ്കൂൾ വിദ്യാര്‍ഥികൾക്കും നിയുക്ത മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആശംസകൾ നേർന്നു. വലിയ സ്വപ്നങ്ങള്‍ കാണാനും സ്വന്തം കഴിവില്‍ വിശ്വസം പുലര്‍ത്താനും അദ്ദേഹം കുട്ടികളോട് ആഹ്വാനം ചെയ്തു. പുതിയ അവസരങ്ങളും സൗഹൃദങ്ങളും സ്വപ്നങ്ങളിലേക്ക് അടുക്കാനുള്ള മാർഗം കൂടിയാണ്. യുവമനസ്സുകളുടെ ശോഭനമായ ഭാവി കെട്ടിപ്പടുക്കുന്ന സ്ഥലമാണ് സ്കൂൾ.
പാഠപുസ്തകത്തിലെ അറിവുകള്‍ മാത്രമല്ല മറിച്ച് അച്ചടക്കം, ബഹുമാനം, സ്ഥിരോത്സാഹം തുടങ്ങിയ മൂല്യങ്ങളും അധ്യാപകര്‍ പകര്‍ന്നു നല്‍കുന്നു. ഈ പാഠങ്ങളും അനുഭവങ്ങളും നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളെ നയിക്കും. ചോദ്യങ്ങൾ ചോദിക്കുക, പഠനം ഒരിക്കലും നിർത്തരുത്. നിങ്ങളുടെ അതുല്യമായ കഴിവുകൾ തിരിച്ചറിഞ്ഞ് അവ വികസിപ്പിക്കാൻ കഠിനാധ്വാനം ചെയ്യുക. സമർപ്പണം, അച്ചടക്കം, സ്ഥിരമായ പരിശ്രമം എന്നിവയിലൂടെയാണ് വിജയം കൈവരിക്കുന്നതെന്ന് ഓർക്കുക.
കർണാടകയുടെ ഭാവി പുതു തലമുറയുടെ കൈകളിലാണ്. വിദ്യാര്‍ഥികളുടെ ആശയങ്ങൾ, സ്വഭാവം, നേട്ടങ്ങൾ എന്നിവയിലൂടെയായിരിക്കും സംസ്ഥാനത്തിന്‍റെ പുരോഗതിയും സമൃദ്ധിയും രൂപപ്പെടുന്നത്. ലഭിക്കുന്ന എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുകയും മാതാപിതാക്കൾക്കും അധ്യാപകർക്കും നമ്മുടെ സംസ്ഥാനത്തിനും അഭിമാനം പകരണമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

