Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightജെ.ഡി.എസ്...

ജെ.ഡി.എസ് പ്രവർത്തകർക്കായും തന്‍റെ വീടിന്‍റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും -ഡി.കെ. ശിവകുമാർ

text_fields
bookmark_border
DK Sivakumar
cancel
camera_alt

ഡി.​കെ. ശി​വ​കു​മാ​ർ

ബംഗളൂരു: കോൺഗ്രസ് പ്രവർത്തകർക്ക് മാത്രമല്ല ജെ.ഡി.എസ് പ്രവർത്തകർക്കായും തന്‍റെ വീടിന്‍റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കനകപുര, ബംഗളൂരു സൗത്ത് ജില്ലകളിലെ പരിപാടികളുടെ ഭാഗമായി ഞായറാഴ്ച ഹരോഹള്ളിയിൽ നടന്ന നന്ദി ഘോഷയാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയാണെങ്കിലും ഞാൻ ഇപ്പോഴും നിങ്ങളുടെ കുടുംബത്തിലെ അംഗവും ഈ താലൂക്കിന്‍റെ സേവകനുമാണ്. പുതുതായി താന്‍ ഒന്നും ചെയ്തിട്ടില്ല. നാമെല്ലാവരും ബംഗളൂരുവിൽ നിന്നുള്ളവരാണ്. ആർക്കും നമ്മുടെ വേരുകൾ മാറ്റാൻ കഴിയില്ല. പ്രദേശം മുമ്പ് ബംഗളൂരു അർബൻ ജില്ലയുടെ ഭാഗമായിരുന്നുവെന്നും പിന്നീട് ബംഗളൂരു റൂറൽ ജില്ലയായും പിന്നീട് രാമനഗര ജില്ലയായും ഇപ്പോൾ ബംഗളൂരു സൗത്ത് ജില്ല എന്നറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മേഖലയിലെ വികസന പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഒരു പ്രത്യേക യോഗം ചേരുമെന്നും ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും പൊതുജനങ്ങളുടെ പരാതികൾ കേൾക്കാനും പരിഹരിക്കാനും ഒരു പ്രത്യേക ഓഫിസറെ നിയമിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JDSDK ShivakumarKarnataka chief ministerGovernment of Karnataka
News Summary - DK Shivakumar says The doors of my house will always be open to JDS workers
Next Story