Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമോ​ദി​യു​ടെ ആ​ഹ്വാ​നം;...

മോ​ദി​യു​ടെ ആ​ഹ്വാ​നം; പ്രാ​യോ​ഗി​ക​ത ചോ​ദ്യം ചെ​യ്ത് ഡി.​കെ. ശി​വ​കു​മാ​ർ

text_fields
bookmark_border
മോ​ദി​യു​ടെ ആ​ഹ്വാ​നം; പ്രാ​യോ​ഗി​ക​ത ചോ​ദ്യം ചെ​യ്ത് ഡി.​കെ. ശി​വ​കു​മാ​ർ
cancel
camera_alt

ഡി.​കെ. ശി​വ​കു​മാ​ർ


ബം​ഗ​ളൂ​രു: ഇ​ന്ധ​നം ലാ​ഭി​ക്കാ​നും സ്വ​ർ​ണം വാ​ങ്ങു​ന്ന​ത് മാ​റ്റി​വെ​ക്കാ​നു​മു​ള്ള പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രാ​മ​ര്‍ശ​ത്തി​ലെ പ്രാ​യോ​ഗി​ക​ത​യെ ക​ർ​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ ചോ​ദ്യം ചെ​യ്തു.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തി​ന്‍റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ൽ നി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​ന്ധ​നം വി​വേ​ക​പൂ​ർ​ണ​മാ​യ രീ​തി​യി​ല്‍ ഉ​പ​യോ​ഗി​ക്കാ​നും സ്വ​ർ​ണ്ണം വാ​ങ്ങു​ന്ന​തും വി​ദേ​ശ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​തും നീ​ട്ടി വെ​ക്ക​ണം എ​ന്നി​വ ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ര്‍ഥി​ച്ചി​രു​ന്നു. കൂ​ടാ​തെ പെ​ട്രോ​ൾ, ഡീ​സ​ൽ ഉ​പ​ഭോ​ഗം കു​റ​ക്കു​ക, മെ​ട്രോ റെ​യി​ൽ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, കാ​ർ​പൂ​ളി​ങ്, ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ർ​ധി​പ്പി​ക്കു​ക, പാ​ഴ്‌​സ​ൽ സം​വി​ധാ​ന​ങ്ങ​ള്‍ക്ക് റെ​യി​ൽ​വേ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക, വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ക എ​ന്നി​വ​യും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സ്വ​ർ​ണ വി​ല എ​ന്തു​കൊ​ണ്ടാ​ണ് ഉ​യ​ർ​ന്ന​തെ​ന്ന് മോ​ദി പ​റ​യു​ന്നി​ല്ലെ​ന്ന് ഡി.​കെ പ​റ​ഞ്ഞു. പെ​ട്രോ​ൾ ഉ​പ​ഭോ​ഗം കു​റ​ക്കാ​നാ​ണ് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്, പ​ക്ഷേ വി​ല എ​ന്തി​നാ​ണ് വ​ർ​ധി​പ്പി​ച്ച​തെ​ന്ന് പ​റ​യു​ന്നി​ല്ല. ആ​ളു​ക​ൾ എ​ന്തു​കൊ​ണ്ട് ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ടു​ന്നു​വെ​ന്ന് മോ​ദി വി​ശ​ദീ​ക​രി​ക്ക​ണം. വി​വാ​ഹം ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​വ​രോ​ട് സ്വ​ർ​ണം വാ​ങ്ങ​രു​തെ​ന്ന് എ​ങ്ങ​നെ പ​റ​യാ​ൻ ക​ഴി​യു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ ചോ​ദി​ച്ചു. കോ​വി​ഡ് 19 കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ജ​ന​ങ്ങ​ളോ​ട് വി​ള​ക്കു​ക​ൾ കൊ​ളു​ത്തി കൈ​യ​ടി​ക്കാ​ൻ ന​ട​ത്തി​യ ആ​ഹ്വാ​നം കോ​വി​ഡ് പ്ര​തി​രോ​ധി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​യോ? എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം പ്ര​യോ​ഗി​ക​മ​ല്ല. വി​വാ​ഹ​ത്തി​നാ​യി സ്വ​ർ​ണ താ​ലി വാ​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ളു​ക​ളോ​ട് അ​ത് വാ​ങ്ങ​രു​തെ​ന്ന് പ​റ​യാ​ൻ ക​ഴി​യു​മോ? അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ക​ഴി​യി​ല്ല. ക​ഷ്ട​പ്പാ​ടോ ബു​ദ്ധി​മു​ട്ടോ ഉ​ണ്ടെ​ങ്കി​ലും ക​ടം വാ​ങ്ങി​യെ​ങ്കി​ലും ആ​ളു​ക​ൾ വി​വാ​ഹ​ത്തി​നാ​യി സ്വ​ർ​ണ്ണം വാ​ങ്ങും. ജ​ന​ങ്ങ​ളോ​ട് ത്യാ​ഗം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടും മു​മ്പ് കേ​ന്ദ്ര മ​ന്ത്രി​മാ​രോ​ടും ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ബി.​ജെ.​പി അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളോ​ടും പ്ര​വ​ര്‍ത്ത​ക​രോ​ടും ത്യാ​ഗം ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് ഡി.​കെ ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiD.K. ShivakumarBengaluru
News Summary - D.K. Shivakumar questions the practicality of Modi's call
Next Story