Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഡി.കെ സർക്കാർ;...

ഡി.കെ സർക്കാർ; ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നു -ടി.എ. ശരവണ

text_fields
bookmark_border
ഡി.കെ സർക്കാർ; ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നു -ടി.എ. ശരവണ
cancel
camera_alt

ടി.എ. ശരവണ

ബംഗളൂരു: മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്‍റെ നേതൃത്വത്തിൽ അധികാരത്തിലേറിയ കോൺഗ്രസ് സർക്കാർ ആഭ്യന്തര വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന ആരോപണവുയമായി മുൻ എം.എൽ.സി ടി.എ. ശരവണ. സർക്കാർ അധികാരമേറ്റതിന് തൊട്ടുപിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ഭരണകക്ഷിക്കുള്ളിലെ കലഹങ്ങള്‍ സൂചിപ്പിക്കുന്നുവെന്ന് ശരവണ പറഞ്ഞു. മന്ത്രിമാരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നിരവധി അനുയായികൾക്ക് മന്ത്രിസഭയിൽ ഉചിതമായ സ്ഥാനങ്ങൾ ലഭിച്ചില്ല എന്നതിനാല്‍ പുതിയ സർക്കാറിന്‍റെ പ്രവർത്തനത്തെക്കുറിച്ച് ഇത് ചോദ്യങ്ങൾ ഉയർത്തുന്നു. ഹൈകമാൻഡിന്‍റെ സ്വാധീനത്തിലാണ് മുഖ്യമ ന്ത്രി പ്രവർത്തിക്കുന്നതെന്നും ശരവണ ആരോപിച്ചു. ശരവണയുടെ പരാമർശങ്ങളോട് കോൺഗ്രസ് പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criticismBengaluru Newskarnataka governmentchallenge
News Summary - DK government; facing internal challenges - T.A. Saravana
Next Story