ഈ നിയമസഭ പിരിച്ചുവിടുക -ബി.വൈ. വിജയേന്ദ്ര
text_fieldsബി.വൈ. വിജയേന്ദ്ര
ബംഗളൂരു: സംസ്ഥാനത്ത് ജനസൗഹൃദവും അഴിമതിരഹിതവുമായ ഭരണം നൽകാൻ കഴിയുന്നില്ലെങ്കിൽ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വെല്ലുവിളിച്ച് ബി.ജെ.പി സംസ്ഥാന യൂനിറ്റ് പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്ര. മന്ത്രി രാമലിംഗ റെഡ്ഡി രാജിവെച്ചു. കോണ്‍ഗ്രസിലെ സംഭവവികാസങ്ങൾ ഭരണത്തെ പ്രതികൂലമായി ബാധിക്കും. ജി.ബി.എക്ക് കീഴിലുള്ള കോർപറേഷനുകളിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഉടൻ നടക്കും.
അതോടൊപ്പം നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് വർഷമായി അധികാരത്തിനായുള്ള പോരാട്ടം തുടരുകയാണ്. അത് അവസാനിപ്പിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ദരിദ്രർക്കും കർഷകർക്കും സാധാരണക്കാർക്കും ഒരു നന്മയും ചെയ്യാത്ത കോൺഗ്രസ് സർക്കാർ സംസ്ഥാനത്തെ ഗാന്ധി കുടുംബത്തിന് വിറ്റും പണയപ്പെടുത്തിയും ഭരണം നടത്തുകയാണ്. വികസനത്തേക്കാൾ മന്ത്രിക്ക് അധികാരത്തിലാണ് താൽപര്യമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് മടുത്തു തുടങ്ങിയിരിക്കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് നടത്തി കോൺഗ്രസ് സർക്കാറിനെ പുറത്താക്കണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

