Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_right...

ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണം - ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ

text_fields
bookmark_border
ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ആ​നു​കൂ​ല്യം അ​നു​വ​ദി​ക്ക​ണം - ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ
cancel
camera_alt

സം​സ്ഥാ​ന മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​എം. ഷാ​ഹി​ദ്

തെ​ക്കി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള മു​ച്ച​ച​ക്ര വാ​ഹ​ന വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ബം​ഗ​ളൂ​രു: ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​മൂ​ഹ​ത്തി​ൽ തു​ല്യ​മാ​യ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്ന​തി​നാ​യി അ​വ​ർ​ക്ക് ല​ഭി​ക്കേ​ണ്ട ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ക​ർ​ണാ​ട​ക സം​സ്ഥാ​ന മി​നി​മം വേ​ജ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​എം. ഷാ​ഹി​ദ് തെ​ക്കി​ൽ പ​റ​ഞ്ഞു. വെ​ള്ളി​യാ​ഴ്ച പ​ദ​വി​ന​ങ്ങാ​ടി ദേ​വി​ന​ഗ​റി​ൽ ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ല ഭ​ര​ണ​കൂ​ടം, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, തൊ​ഴി​ൽ വ​കു​പ്പ്, ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യി​ലേ​ഴ്‌​സ് വ​കു​പ്പ്, വ്യ​വ​സാ​യ സു​ര​ക്ഷാ-​ആ​രോ​ഗ്യ വ​കു​പ്പ്, ഭി​ന്ന​ശേ​ഷി-​മു​തി​ർ​ന്ന പൗ​ര​ക്ഷേ​മ വ​കു​പ്പ്, ഗ​താ​ഗ​ത വ​കു​പ്പ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ത്രി​ച​ക്ര വാ​ഹ​ന വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് യാ​തൊ​രു കു​റ​വു​മി​ല്ലാ​തെ മു​ന്നേ​റാ​ൻ സാ​ധി​ക്ക​ണം. ഈ ​ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ വ​കു​പ്പു​ക​ൾ അ​വ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ വൈ​കാ​തെ ന​ൽ​ക​ണം. മ​റ്റു​ള്ള​വ​രെ​പ്പോ​ലെ ജോ​ലി ചെ​യ്യാ​നും സേ​വ​ന​മ​നു​ഷ്ഠി​ക്കാ​നും അ​വ​ർ​ക്ക് ഇ​ത്ത​രം സൗ​ക​ര്യ​ങ്ങ​ൾ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​യി മി​നി​മം വേ​ത​നം ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിി​ച്ചേ​ർ​ത്തു.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും തൊ​ഴി​ൽ മ​ന്ത്രി സ​ന്തോ​ഷ് ലാ​ഡും തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും കാ​ര്യ​ത്തി​ൽ വ​ലി​യ താ​ല്പ​ര്യ​മു​ള്ള​വ​രാ​ണെ​ന്നും സ​ർ​ക്കാ​ർ ഇ​വ​ർ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക ഇ​ക്കോ ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്‌​സ​ൺ ഷാ​ല​റ്റ് ല​വീ​ന പി​ന്‍റോ, ക​ർ​ണാ​ട​ക കാ​ഷ്യൂ ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​പേ​ഴ്‌​സ​ൺ മ​മ​ത ഗ​ട്ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കൊ​ങ്ക​ണി അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ ജോ​ക്കിം സ്റ്റാ​ൻ​ലി അ​ൽ​വാ​രി​സ്, മം​ഗ​ളൂ​രു ന​ഗ​രാ​ഭി​വൃ​ദ്ധി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ സ​ദാ​ശി​വ ഉ​ള്ളാ​ൾ, ജി​ല്ല ക​ല​ക്ട​ർ എ​ച്ച്.​വി. ദ​ർ​ശ​ൻ, ഫാ​ക്ട​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ രാ​ജേ​ഷ് മി​ഷ്രി​ക്കോ​ട്ടി, എം.​ആ​ർ.​പി.​എ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ സി.​ജി.​എം പ്ര​ശാ​ന്ത് ബാ​ലി​ഗ പ​ങ്കെ​ടു​ത്തു. തൊ​ഴി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കു​മാ​ർ സ്വാ​ഗ​ത​വും വി​ൽ​മ എ​ലി​സ​ബ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

90 മു​ച്ച​ക്ര സ്‌​കൂ​ട്ട​ർ വി​ത​ര​ണം ചെ​യ്തു. എം.​ആ​ർ.​പി.​എ​ൽ (50), എം.​സി.​എ​ഫ് (27), ബി.​എ​സ്.​എ​ഫ് (അ​ഞ്ച്), യെ​നെ​പ്പോ​യ യൂ​നി​വേ​ഴ്‌​സി​റ്റി (മൂ​ന്ന്) സ്‌​കൂ​ട്ട​റു​ക​ളും അ​ര​വി​ന്ദ്, മാ​ണ്ഡോ​വി, ക്യാ​മ്പ്‌​കോ, ഇ​ൻ​വെ​ഞ്ച​ർ ടെ​ക്നോ​ള​ജി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ഓ​രോ​ന്ന് വീ​ത​വും സ്പോ​ൺ​സ​ർ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsmetro
News Summary - Dissidents should be given speedy relief - T.M. Shahid in the South
Next Story