ഓംലെറ്റിനെച്ചൊല്ലി തർക്കം; ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്തി
text_fieldsബംഗളൂരു: ഓംലെറ്റിനെച്ചൊല്ലിയുള്ള തർക്കത്തെതുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി. കലബുറഗിയിലെ നെഹ്റു ഗഞ്ച് പ്രദേശത്തെ ഹോട്ടലില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. നൂർബാഗ് ലേഔട്ടിലെ താമസക്കാരനായ മുഹമ്മദ് റയീസ് (30) ആണ് കൊല്ലപ്പെട്ടത്. രാത്രി 10 മണിയോടെയാണ് പ്രദേശത്തെ ബാറിന് സമീപമുള്ള ഓംലെറ്റ് സ്റ്റാളിലേക്ക് റയീസ് എത്തിയത്.
അവിടെയുണ്ടായിരുന്ന ഒരു കൂട്ടം യുവാക്കളും റയീസും തമ്മിൽ തർക്കമുണ്ടായി. യുവാക്കൾ റയീസിനെ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ വഴിയാത്രക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്തം വാർന്ന് മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.
ചൗക്ക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ആശുപത്രിയും കുറ്റകൃത്യം നടന്ന സ്ഥലവും സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പൊലീസ് പ്രത്യേക സംഘങ്ങളെ രൂപവത്കരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

