ആർ.എസ്.എസ് റൂട്ട് മാർച്ച് അനുമതി; സമാധാനയോഗം പരാജയപ്പെട്ടു
text_fieldsപ്രതീകാത്മക ചിത്രം
ബംഗളൂരു: ചിറ്റാപൂർ മണ്ഡലത്തിൽ ആർ.എസ്.എസ് റൂട്ട് മാർച്ചിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് കലബുറഗി ജില്ല ഭരണകൂടം വിളിച്ചുചേർത്ത സമാധാനയോഗം പരാജയപ്പെട്ടു. റൂട്ട് മാർച്ചിൽ കുറുവടിയും കാവി പതാകയും ഒഴിവാക്കണമെന്നും ദേശീയപതാകയും ഭരണഘടനയുടെ ആമുഖവും വഹിക്കണമെന്ന് മറ്റ് സംഘടനകൾ ആവശ്യപ്പെട്ടതാണ് ചർച്ച അലസിപ്പിരിയാൻ കാരണം.
കുറുവടി ഉപയോഗിച്ചുള്ള മാർച്ച് ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആശങ്ക പ്രകടിപ്പിച്ചു. ഇത് ആർ.എസ്.എസ് പ്രതിനിധികൾ അംഗീകരിച്ചില്ല. തുടർന്ന് വാക്കേറ്റമുണ്ടായതോടെ യോഗം നിർത്തിവെക്കുകയായിരുന്നു. കലബുറഗി ഡെപ്യൂട്ടി കമീഷണർ ഫൗസിയ തരണം അധ്യക്ഷതവഹിച്ച യോഗത്തിൽ ഭീം ആർമി, ഭാരതീയ ദലിത് പാന്തേഴ്സ്, ഹസിരു സേന, കർണാടക രാജ്യ ചലവാദി ക്ഷേമാഭിവൃദ്ധി സംഘം, കർണാടക രാജ്യ റൈത്ത സംഘം, ഗോണ്ട കുറുബ എസ്.ടി. ഹൊറാട്ട സമിതി തുടങ്ങി 10 സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. കോടതി നിർദേശപ്രകാരമാണ് സമാധാനയോഗം വിളിച്ചത്. വ്യാഴാഴ്ച കേസിൽ വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

