Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​സ്‌.​ഐ.​ആ​ർ;...

എ​സ്‌.​ഐ.​ആ​ർ; ഫോ​മു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി

text_fields
bookmark_border
എ​സ്‌.​ഐ.​ആ​ർ; ഫോ​മു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
cancel

ബം​ഗ​ളൂ​രു: പ്ര​ത്യേ​ക തീ​വ്ര പു​ന​ര​വ​ലോ​ക​ന പ്ര​ക്രി​യ​യു​ടെ (എ​സ്.​ഐ.​ആ​ര്‍) ഭാ​ഗ​മാ​യി എ​ണ്ണ​ൽ ഫോ​മു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ 100 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ ആ​കെ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം 5,54,32,314 ആ​ണ്. ഇ​തി​ൽ 1,09,13,776 (19.69 ശ​ത​മാ​നം) വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്താ​നാ​ക​ത്ത​വ​ര്‍, താ​മ​സം മ​റി​യ​വ​ര്‍, മ​രി​ച്ച​വ​ര്‍, ഡ്യൂ​പ്ലി​ക്കേ​റ്റ്, മ​റ്റു​ള്ള​വ​ർ എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി. ബാ​ക്കി​യു​ള്ള 4,45,18,538 പേ​രു​ടെ ഫോ​മു​ക​ളി​ൽ വോ​ട്ട​ർ​മാ​ർ ഒ​പ്പി​ട്ട് ബൂ​ത്ത് ലെ​വ​ൽ ഓ​ഫി​സ​ർ​മാ​ർ സ്വീ​ക​രി​ച്ചു.

ആ​കെ​യു​ള്ള മ​റ്റു​ള്ള​വ​ര്‍ എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ 15,65,838 (2.82 ശ​ത​മാ​നം) വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​രു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി. 65,85,791 (11.88ശ​ത​മാ​നം) പേ​ർ സ്ഥി​ര​മാ​യി സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട​വ​ര്‍, 16,35,759 (2.95 ശ​ത​മാ​നം) പേ​ർ മ​രി​ച്ച​വ​ര്‍, 6,92,272 (1.26 ശ​ത​മാ​നം) പേ​ർ ഡ്യൂ​പ്ലി​ക്കേ​റ്റ്, 4,27,119 (0.77 ശ​ത​മാ​നം) പേ​ർ ഫോ​മു​ക​ളി​ൽ ഒ​പ്പി​ടാ​ൻ ത​യ്യാ​റാ​കാ​ത്ത​വ​ര്‍ ‍എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി. മാ​പ്പി​ങ് ഇ​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ൽ 33,61,876 (6.06 ശ​ത​മാ​നം) വോ​ട്ട​ർ​മാ​രെ​യും, സ്വ​യം മാ​പ്പ് ചെ​യ്ത വി​ഭാ​ഗ​ത്തി​ൽ 1,76,68,045 (31.87 ശ​ത​മാ​നം) പേ​രെ​യും, കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സ​ന്ത​തി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ക്രി​യ വി​ഭാ​ഗ​ത്തി​ൽ 2,34,54,791 (42.31ശ​ത​മാ​നം)) പേ​രെ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മൊ​ത്തം 7,05,062 വോ​ട്ട​ർ​മാ​ർ എ​ണ്ണ​ൽ ഫോ​മു​ക​ൾ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​തി​ൽ 9,000 ഫോ​മു​ക​ൾ ബി.‌​എ​ൽ‌.​ഒ​മാ​ർ ഇ​തു​വ​രെ പ​രി​ശോ​ധി​ച്ചി​ട്ടി​ല്ല. ഇ​തി​ൽ ഹാ​ജ​രാ​കാ​ത്ത​വ​ർ/ ക​ണ്ടെ​ത്താ​നാ​കാ​ത്ത​വ​ർ, സ്ഥി​ര​മാ​യി സ്ഥ​ലം​മാ​റ്റ​പ്പെ​ട്ട​വ​ർ എ​ന്നി​വ ഉ​ൾ​പ്പെ​ടും. എ​സ്‌.​ഐ‌.​ആ​ർ ഡാ​റ്റ പ​ങ്കി​ടാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്കും നോ ​മാ​പ്പി​ങ് വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കും അ​ടു​ത്ത ഘ​ട്ട​ത്തി​ൽ നോ​ട്ടീ​സ് അ​യ​ക്കും. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വെ​ബ്‌​സൈ​റ്റി​ൽ പ​ട്ടി​ക​പ്പെ​ടു​ത്തി​യ​തും അ​പ്‌​ലോ​ഡ് ചെ​യ്ത​തു​മാ​യ ആ​ളു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ആ​ഗ​സ്റ്റ് 17 വ​രെ പ​രി​ശോ​ധി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election Commissionkarnataka stateDigitizationSIR form
News Summary - എ​സ്‌.​ഐ.​ആ​ർ; ഫോ​മു​ക​ളു​ടെ ഡി​ജി​റ്റ​ലൈ​സേ​ഷ​ൻ പൂ​ർ​ത്തി​യാ​യി
Next Story