വീണ്ടും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; 57കാരിയായ ടെക്കിക്ക് നഷ്ടമായത് 32 കോടി
text_fieldsബംഗളൂരു: നീണ്ട സങ്കീർണമായ ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പിൽ 57കാരിക്ക് ഏകദേശം 32 കോടി രൂപ നഷ്ടപ്പെട്ടതായി ആരോപിക്കപ്പെടുന്ന കേസിൽ ബംഗളൂരു പൊലീസ് തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്തു. കർണാടകയിലെ ഏറ്റവും വലിയ ഡിജിറ്റൽ തട്ടിപ്പാണിതെന്ന് പൊലീസ് പറഞ്ഞു. സി.ബി.ഐ ഉദ്യോഗസ്ഥരായി അഭിനയിച്ച് തട്ടിപ്പുകാർ സ്ത്രീയെ നിരന്തരമായ സ്കൈപ് നിരീക്ഷണത്തിൽ നിർത്തി ‘ഡിജിറ്റൽ അറസ്റ്റ്’ നടപ്പിലാക്കി. എല്ലാ സാമ്പത്തിക വിവരങ്ങളും പങ്കുവെക്കാൻ നിർബന്ധിക്കുന്നതിനും 187 ബാങ്ക് ട്രാൻസ്ഫറുകൾ നടത്തുന്നതിനും അവർ അറസ്റ്റ് ഭീഷണി ഉപയോഗിച്ചു. ഇന്ദിര നഗറിലെ സോഫ്റ്റ്വെയർ എൻജിനീയറായ സ്ത്രീ തട്ടിപ്പുകാരിൽനിന്ന് ആറ് മാസത്തിലേറെ ഡിജിറ്റൽ അറസ്റ്റിന് ഇരയായെന്നാണ് നിഗമനം.
2024 സെപ്റ്റംബർ 15ന് ഡി.എച്ച്.എൽ അന്ധേരിയിൽ നിന്നാണെന്ന് അവകാശപ്പെടുന്ന ഒരാൾ തന്റെ പേരിൽ ബുക്ക് ചെയ്ത ഒരു പാഴ്സലിൽ ക്രെഡിറ്റ് കാർഡുകൾ, പാസ്പോർട്ടുകൾ, എം.ഡി.എം.എ എന്നിവ ഉണ്ടെന്നും തന്റെ ഐഡന്റിറ്റി ദുരുപയോഗം ചെയ്തെന്നും ആരോപിച്ച് വിളിച്ചതോടെയാണ് പ്രശ്നം ആരംഭിച്ചത്. പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ ആളുകളിലേക്ക് കാൾ കൈമാറ്റം ചെയ്ത് ഭീഷണിപ്പെടുത്തി ഡിജിറ്റൽ അറസ്റ്റ് രേഖപ്പെടുത്തി.
വീട് നിരീക്ഷണത്തിലാണെന്ന് പറഞ്ഞ് പൊലീസിനെ ബന്ധപ്പെടരുതെന്ന് വഞ്ചകർ മുന്നറിയിപ്പും നൽകി. പിന്നീട് രണ്ട് സ്കൈപ് ഐ.ഡികൾ ഇൻസ്റ്റാൾ ചെയ്യാനും വിഡിയോയിൽ തുടരാനും സ്ത്രീയോട് നിർദേശിച്ചു. മോഹിത് ഹണ്ട, രാഹുൽ യാദവ് എന്നു പരിചയപ്പെടുത്തിയവർ ആഴ്രകളോളം ഇരയെ നിരീക്ഷിച്ചു.
പ്രദീപ് സിങ് എന്നയാൾ സി.ബി.ഐ ഉദ്യോഗസ്ഥനെന്ന വ്യാജേനെ വേഷപ്രച്ഛന്നനായി നിരപരാധിത്വം തെളിയിക്കാൻ സമ്മർദം ചെലുത്തി. ആർ.ബി.ഐയുടെ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂനിറ്റുമായി ബന്ധപ്പെട്ട് തന്റെ എല്ലാ സ്വത്തുക്കളും പരിശോധിക്കാൻ തട്ടിപ്പുകാർ തന്നോട് പറഞ്ഞു, കൂടാതെ അത് ഔദ്യോഗികമായി വരുത്തുന്നതിനായി വ്യാജ കത്തുകളും ഹാജരാക്കി. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 22 വരെ തന്റെ സാമ്പത്തിക വിവരങ്ങൾ പങ്കുവെക്കുകയും വലിയ തുകകൾ കൈമാറുകയും ചെയ്തു. ഒക്ടോബർ 24നും നവംബർ മൂന്നിനും ഇടയിൽ അവർ രണ്ടുകോടി രൂപയുടെ ജാമ്യത്തുകയായി നിക്ഷേപിച്ചു, തുടർന്ന് ‘നികുതി’ അടക്കുന്നതിനുള്ള കൂടുതൽ തുകകളും നൽകി. ഡിസംബർ ആറിന് മകന്റെ വിവാഹ നിശ്ചയത്തിനുമുമ്പ് അവർക്ക് ഒരു ക്ലിയറൻസ് ലെറ്റർ വാഗ്ദാനം ചെയ്തു. പക്ഷേ, വ്യാജമായത് ലഭിച്ചു.
ഒടുവിൽ ഡിസംബർ ഒന്നിന് വിവാഹനിശ്ചയം തുടരാൻ അനുവദിച്ചുകൊണ്ട് ഇരക്ക് ക്ലിയറൻസ് ലെറ്റർ ലഭിച്ചു. പ്രദീപ് സിങ് എന്ന ഈ വ്യക്തി ദിവസവും ബന്ധപ്പെട്ടിരുന്നു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം ഫെബ്രുവരി 25നകം പണം തിരികെ നൽകുമെന്ന് എന്നോട് പറഞ്ഞിരുന്നു,’ അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ മാർച്ച് 26ന് എല്ലാ ആശയവിനിമയങ്ങളും നിലച്ചു. ജൂണിൽ മകന്റെ വിവാഹം കഴിഞ്ഞതിനു ശേഷമാണ് പരാതിക്കാരി പരാതി നൽകാൻ കാത്തിരുന്നതെന്നും മുഴുവൻ സംഭവവും അന്വേഷിക്കണമെന്ന് സ്ത്രീ അധികാരികളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

