ടിപ്പർ ലോറിയിടിച്ച് ആലപ്പുഴ സ്വദേശി മരിച്ചു
text_fieldsമാത്യു ചാണ്ടി
ബംഗളൂരു: മാണ്ഡ്യ ശ്രീരംഗപട്ടണയിൽ ടിപ്പർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മലയാളി മരിച്ചു. ശ്രീരംഗപട്ടണ നാഗനഹള്ളിയിൽ താമസിക്കുന്ന ആലപ്പുഴ ഡച്ച്മുക്ക് ബീച്ച് റോഡ്പുത്തൻ പുരയിൽ മാത്യു ചാണ്ടിയാണ് (85) മരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടം. കേരള രജിസ്ട്രേഷനിലുള്ള ടിപ്പർ ലോറിയാണ് അപകടം വരുത്തിയത്. അപകടശേഷം നിർത്താതെ പോയ ലോറിയെ നാട്ടുകാരും പൊലീസും ചേർന്ന് തടഞ്ഞു.
ഡ്രൈവർ അറസ്റ്റിലായിട്ടുണ്ട്. ഏറെ കാലമായി ശ്രീരംഗപട്ടണയിൽ കുടുംബസമേതം താമസിച്ചുവരുകയാണ് മാത്യു ചാണ്ടി. ഭാര്യ: റോസമ്മ ചാണ്ടി. മക്കൾ: ആൻ ചാണ്ടി, ജേക്കബ് ചാണ്ടി, തോമസ് ചാണ്ടി. മരുമക്കൾ: ബാബു ജോൺ, സിമി ജേക്കബ് ചാണ്ടി, ജിലു തോമസ് ചാണ്ടി.
സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് ഓൾഡ് മൈസൂർ റോഡ് ഇമ്മാക്കുലേറ്റ് കൺസപ്ഷൻ പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

